രാജ്യമാകെയുള്ള വിലക്കയറ്റത്തോത് ഡിസംബറിൽ 5.69 ശതമാനമായി. 4 മാസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. നവംബറിൽ 5.55 ശതമാനമായിരുന്നു. മിക്ക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ കുറവുണ്ടായെങ്കിലും പച്ചക്കറിയുടെ വിലയിൽ ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ കുറഞ്ഞ വിലക്കയറ്റ നിരക്കുമായി ബന്ധപ്പെടുത്തി കണക്കുകൂട്ടിയതു മൂലമുള്ള വർധനയും (ലോ ബേസ് ഇഫക്റ്റ്) ഇത്തവണത്തെ കണക്കിൽ പ്രതിഫലിച്ചിട്ടുണ്ടാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് ഡിസംബറിൽ 5.69 ശതമാനമായി. 4 മാസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. നവംബറിൽ 5.55 ശതമാനമായിരുന്നു. മിക്ക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ കുറവുണ്ടായെങ്കിലും പച്ചക്കറിയുടെ വിലയിൽ ഗണ്യമായ വർധനയുണ്ടായി.

കഴിഞ്ഞ വർഷം ഇതേ മാസത്തിലെ കുറഞ്ഞ വിലക്കയറ്റ നിരക്കുമായി ബന്ധപ്പെടുത്തി കണക്കുകൂട്ടിയതു മൂലമുള്ള വർധനയും (ലോ ബേസ് ഇഫക്റ്റ്) ഇത്തവണത്തെ കണക്കിൽ പ്രതിഫലിച്ചിട്ടുണ്ടാകാം. 

ADVERTISEMENT

മൊത്തത്തിലുള്ള നിരക്കി‍ൽ നേരിയ വർധനയുണ്ടെങ്കിലും റിസർവ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിനുള്ളിലാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. 

കേരളത്തിൽ കുറഞ്ഞു

കേരളത്തിലെ വിലക്കയറ്റത്തോത് നവംബറിൽ 4.8% ആയിരുന്നത് ഡിസംബറിൽ 4.28% ആയി കുറഞ്ഞു. ഒക്ടോബറിൽ 4.26% ആയിരുന്നു. നഗരമേഖലകളിലെ വിലക്കയറ്റം 4.48%, ഗ്രാമങ്ങളിലേത് 4.21%.

ADVERTISEMENT

ഉൽപാദന വളർച്ച പിറകോട്ട്

ന്യൂഡൽഹി∙ രാജ്യത്തിന്റെ വ്യവസായ ഉൽപാദന വളർച്ച പിറകോട്ട്. 2023 നവംബറിൽ 2.4%മാത്രമാണ് വളർച്ച. എട്ടു മാസത്തെ താഴ്ന്ന നിലയാണിത്. ഉൽപാദന മേഖലയിലെ മോശം സ്ഥിതിയാണ് കാരണമെന്ന് ഔദ്യോഗിക ഡേറ്റ വ്യക്തമാക്കുന്നു. 

നടപ്പ് സാമ്പത്തിക വർഷത്തെ ഏറ്റവും താഴ്ന്ന വളർച്ച നിരക്കാണ് നവംബറിലേത്. 2022 നവംബറിൽ ഫാക്ടറി ഉൽപാദനത്തിലെ വളർച്ച നിരക്ക് 7.6% ആയിരുന്നു. 2023 മാർച്ചിൽ 1.9% ആയിരുന്നതാണ് അടുത്ത കാലത്തെ മോശം അവസ്ഥ.

English Summary:

inflation has risen