അത്യപൂർവമായ ഒരു ഡിജിറ്റൽ മാർക്കറ്റിങ് വിപ്ലവത്തിന് ബിസിനസ് ലോകത്ത് അരങ്ങ് ഒരുങ്ങുന്ന വർഷമാണ് 2024 എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 5G, നിർമിത ബുദ്ധി, മെഷിൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി (AR),വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ നവ സാങ്കേതിക വിദ്യകളുടെ വരവ് ഡിജിറ്റൽ മാർക്കറ്റിങിൽ വലിയൊരു സാങ്കേതിക

അത്യപൂർവമായ ഒരു ഡിജിറ്റൽ മാർക്കറ്റിങ് വിപ്ലവത്തിന് ബിസിനസ് ലോകത്ത് അരങ്ങ് ഒരുങ്ങുന്ന വർഷമാണ് 2024 എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 5G, നിർമിത ബുദ്ധി, മെഷിൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി (AR),വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ നവ സാങ്കേതിക വിദ്യകളുടെ വരവ് ഡിജിറ്റൽ മാർക്കറ്റിങിൽ വലിയൊരു സാങ്കേതിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യപൂർവമായ ഒരു ഡിജിറ്റൽ മാർക്കറ്റിങ് വിപ്ലവത്തിന് ബിസിനസ് ലോകത്ത് അരങ്ങ് ഒരുങ്ങുന്ന വർഷമാണ് 2024 എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 5G, നിർമിത ബുദ്ധി, മെഷിൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി (AR),വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ നവ സാങ്കേതിക വിദ്യകളുടെ വരവ് ഡിജിറ്റൽ മാർക്കറ്റിങിൽ വലിയൊരു സാങ്കേതിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്യപൂർവമായ ഡിജിറ്റൽ മാർക്കറ്റിങ് വിപ്ലവത്തിന് ബിസിനസ് ലോകത്ത് അരങ്ങ് ഒരുങ്ങുന്ന വർഷമാണ് 2024 എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. 5G, നിർമിത ബുദ്ധി, മെഷിൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി (AR),വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ നവ സാങ്കേതിക വിദ്യകളുടെ വരവ്  ഡിജിറ്റൽ മാർക്കറ്റിങിൽ വലിയൊരു സാങ്കേതിക മുന്നേറ്റത്തിന് വഴി ഒരുക്കിയിട്ടുണ്ടെന്ന് പ്രമുഖ ഡിജിറ്റൽ മാർക്കറ്റിങ് വിദഗ്ധനും ഇവോക്ക് ഇന്നവേറ്റിവ് സൊല്യൂഷൻസിന്റെ മാനേജിങ് ഡയറക്ടറുമായ എൽദോ ജോയി പറയുന്നു. ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, കാനഡ തുടങ്ങി വിവിധ രാജ്യങ്ങളിലായി ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 150 ലധികം കമ്പനികൾക്ക് ഡിജിറ്റൽ മാർക്കറ്റിങ് സേവനങ്ങൾ നൽകുന്ന എൽദോ ആഗോളതലത്തിൽ ഈ രംഗത്തെ പുതിയ പ്രവണതകളെ വിലയിരുത്തുന്നു

∙ഉപഭോക്താക്കളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിച്ച് അവരെ പിന്തുടർന്ന് വ്യക്തിഗത ആശയ വിനിമയവും സന്ദേശങ്ങളും നൽകാൻ പറ്റുന്ന പേഴ്സണലൈസ്ഡ് വിപണന തന്ത്രങ്ങൾ നടപ്പാക്കുന്നതാണ് ഇപ്പോഴത്തെ മാറ്റം. നിർമിത ബുദ്ധി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വഭാവവും പെരുമാറ്റവും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും വിശകലനം ചെയ്യുന്ന ടൂളുകളും ഈ രംഗത്തെ ഓട്ടോമേഷനുമെല്ലാം ഡിജിറ്റൽ മാർക്കറ്റിങിനെ പുതു തലത്തിലേക്ക് ഉയർത്തി കൊണ്ടിരിക്കുകയാണിപ്പോൾ. 

ADVERTISEMENT

∙നിർമിത ബുദ്ധിയുടെ വരവോടെ  ടാർഗറ്റ് ഓഡിയൻസിലേക്കെത്താൻ എളുപ്പമായി. പുതിയ പ്രൊമോഷൻ ടൂളുകൾ വികസിപ്പിച്ച് ഉടനടി റിസൽറ്റ് കിട്ടും വിധം തന്ത്രങ്ങൾ നടപ്പാക്കി ബ്രാന്റിന്റെ റീച്ച് കൂട്ടുവാൻ  സാധിക്കും.  ഇന്ന് നിർമ്മിത ബുദ്ധിയുടെ സഹായത്താൽ കാര്യങ്ങൾ ഒറ്റ ദിവസം കൊണ്ട് സാധിക്കും.

ഇപ്പോഴേ ഒരുങ്ങിക്കോളു

∙നിങ്ങളുടെ ബ്രാന്റിനോ ബിസിനസിനോ മാർക്കറ്റിൽ ഒരു ചലനവും ഇതുവരെയായിട്ടും ഉണ്ടാക്കാൻ പറ്റിയിട്ടില്ലേ? ലക്ഷങ്ങൾ മുടക്കിയിട്ടും റിസൽറ്റൊന്നും കിട്ടിയില്ലേ? മാർക്കറ്റിങ് സ്റ്റ്രാറ്റജി യുടെ കുഴപ്പമാണോ? നിങ്ങളുടെ ബിസിനസ്സിനു വേണ്ട അനുയോജ്യമായ മാർക്കറ്റിങ് നയമെന്താണ് എന്ന് സ്വയമോ വിദഗ്‌ധരുടെ സഹായത്താലോ കണ്ടുപിടിക്കുക. ഓരോ ബിസിനസിനും അവരുടെ ടാർഗറ്റ് കസ്റ്റമർ ഗ്രൂപ്പിനെ ലക്ഷ്യം വച്ചാണ് പ്രൊമോഷൻ നയം രൂപപ്പെടുത്തേണ്ടത്. 

∙തുടക്കത്തിൽ നിങ്ങളുടെ ഉൽപന്നമോ സേവനമോ ബ്രാൻഡോ ഏതുമാകട്ടെ  കുറഞ്ഞ ചെലവിൽ പരമാവധി റീച്ച് കിട്ടാൻ ഡിജിറ്റൽ മാർക്കറ്റിങ് തന്നെയാണ് മികച്ച മാർഗം. 

ADVERTISEMENT

∙സംഗതി ആളുകളുടെ ഉള്ളിൽ പതിഞ്ഞു കഴിഞ്ഞാൽ പൊതു ഗ്രൂപ്പുകളെ ലക്ഷ്യം വച്ച് വാർത്തകളും മാർക്കറ്റിങ് ഫീച്ചറുകളും മറ്റും ചെയ്ത് ഉൽപന്നത്തിന് കൂടുതൽ ആധികാരികത കൊണ്ടു വരാം. പരസ്യ മാധ്യമങ്ങൾ ഏതു ഘട്ടത്തിലാണ് ഉപയോഗിക്കേണ്ടത് എന്നു കൂടി മനസിലാക്കണം.

ഉപഭോക്താവിനെ കൈയിലെടുക്കാം 

നിങ്ങളുടെ ഉൽപന്നമോ സേവനമോ ഒരാൾ വാങ്ങണം. അതിനു മുമ്പ് അയാളുടെ ആവശ്യം എന്താണെന്നു മനസ്സിലാക്കണം. ആഗ്രഹമില്ലെങ്കിൽ കൂടി അയാളെ പോസിറ്റീവാക്കാൻ നിങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിങ് തന്ത്രം വഴി കഴിയണം. അയാളുടെ ഇൻറർനെറ്റിൽ തിരയുന്ന ചരിത്രം മനസിലാക്കിയാൽ കാര്യങ്ങൾ എളുപ്പമായി. ഇവിടെയാണ് നിർമ്മിത ബുദ്ധിയുടേയും അനുബന്ധ ടൂളുകളുടെയും പ്രസക്തി. ഈ ടൂളുകൾ വിദഗ്ധമായി ഉപയോഗിക്കാൻ പരിചയ സമ്പത്തും അറിവും ഉള്ളവരായിരിക്കണം ടീമിലുണ്ടാകേണ്ടത്. 

നിലവിലുള്ളതും വരാൻ പോകുന്നതുമായ മാറ്റങ്ങൾ മുന്നിൽ കണ്ട് വേണം ഡിജിറ്റൽ മാർക്കറ്റിങ് തന്ത്രം തയ്യാറാക്കുവാൻ. നിർമിത ബുദ്ധിയോടൊപ്പം ഡിജിറ്റൽ വിദഗ്ധന്റെ ലോജിക്കും ഉപയോഗിക്കുന്നിടത്താണ് ഡിജിറ്റൽ മാർക്കറ്റർ വ്യത്യസ്തനാകുന്നത്. 

ADVERTISEMENT

ഉദാഹരണത്തിന്. ചാറ്റ് ജിപി ടിയ്ക്ക് എന്ത് നിർദേശമാണോ കൊടുക്കുന്നത് അതനുസരിച്ചാണ് മറുപടി തരിക. ഏറ്റവും ഉചിതമായ റിസൽറ്റ് കിട്ടാൻ പാകത്തിനു വേണം നിർദേശം കൊടുക്കേണ്ടത്. 

വോയിസ് സെർച്ച്, അതനുസരിച്ചുള്ള സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ 2024 ൽ തരംഗമാകും. ഇന്ത്യയിൽ ഇതിനു പ്രചാരം വരുന്നേയുള്ളു. കീവേർഡ്സ് ടൈപ്പു ചെയ്യുന്നതിനു പകരം ഉചിതവും ലളിതവുമായ ശബ്ദ സന്ദേശങ്ങൾ തയ്യാറാക്കാൻ പറ്റുന്ന ടൂളുകൾ വന്നു കഴിഞ്ഞു. 

യോജിച്ച ഡിജിറ്റൽ മാർക്കറ്റിങ് നയം 

നിങ്ങളുടെ ബിസിനസ്സിന് യോജിച്ച നയം ഒരു ഡിജിറ്റൽ വിദഗ്ധന്റെ സഹായത്തോടെ മനസിലാക്കുക. റസ്റ്റോറന്റിന് വേണ്ട രീതിയായിരിക്കില്ല ഒരു ഫാഷൻ ബ്രാൻഡിന്റേത്. ടാർഗറ്റ് ഓഡിയൻസ്, ലൊക്കേഷൻ ഇതെല്ലാം വ്യത്യസ്തമായിരിക്കും. സോഷ്യൽ മീഡിയ പ്രൊമോഷൻ ആണോ? യൂ ട്യൂബ് പ്രമോഷൻ വേണമോ? ഇൻഫ്ളൂൻസർ മാർക്കറ്റിങ് ആണോ വേണ്ടത്? ഗുഗിൾ ആഡ് ആണോ ആവശ്യം? ഇതേ കുറിച്ചെല്ലാം ഈ രംഗത്ത് വൈദഗ്ധ്യമുള്ളവർക്ക് പറഞ്ഞ് തരാൻ പറ്റും.

ബിസിനസ്സിന്റെ വലുപ്പവും വ്യാപ്തിയും അനുസരിച്ച് ബജറ്റ് നിശ്ചയിക്കുക. ചെറിയ ബജറ്റ് ഇട്ട്  റിസൽറ്റ് ഉണ്ടാകുന്നത് പ്രകാരം ബജറ്റ് വർധിപ്പിക്കുക. 

English Summary:

New Trends in DIgital Mrketing