ഒട്ടേറെ പുതുമയാർന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് സാങ്കേതിക രംഗത്തെ പുത്തൻ ആശയങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രശസ്ത പ്രദർശനമേളയായ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2024 (CES) യുഎസിലെ ലാസ് വേഗസിൽ കൊടിയിറങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

150 രാജ്യങ്ങളിൽനിന്നായി ഇന്റൽ, എഎംഡി, സാംസങ്, ഗൂഗിൾ, എൽജി, അഡോബി, ലെനോവോ തുടങ്ങി നാലായിരത്തോളം ഇലക്ട്രോണിക്സ് ബ്രാൻഡുകളാണ് അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദർശനത്തിനെത്തിയത്. ഇതിൽ ആയിരത്തി നാനൂറോളം സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്നു.  ഷോയിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ, ഇലക്ട്രോണിക്സ് വിപണിയെ കാത്തിരിക്കുന്ന ചില പുതുപുത്തൻ സ്മാർട് ഉപകരണങ്ങളുടെ വിശേഷങ്ങളിലേക്ക്... 

ADVERTISEMENT

‌സംസാരിക്കുന്ന ഫ്രിജ്  (സാംസങ് 2024 ബിസ്പോക് 4– ഡോർ ഫ്ലെക്സ് റഫ്രിജറേറ്റർ) 

അകത്ത് എന്തെല്ലാം സാധനങ്ങളുണ്ടെന്നും അവയുടെ എക്സ്പയറി ഡേറ്റ് എന്നാണെന്നും ഫ്രിജ് തന്നെ നമുക്ക് മുന്നറിയിപ്പു നൽകും. പച്ചക്കറിയുടെയും മറ്റും സ്റ്റോക്ക് തീരാറാകുമ്പോൾ അറിയിക്കും.  നിലവിലുള്ള ചേരുവകൾകൊണ്ട് തയാറാക്കാവുന്ന വിഭവങ്ങളുടെ റെസിപ്പിവരെ ഫോണിൽ അയച്ചുതരും. എഐ വിഷൻ ഇൻസൈഡ്, സാംസങ് ഫുഡ് ആപ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഫ്രിജ് ഇത്തരം ‘ഭാരിച്ച ചുമതല’ ഏറ്റെടുക്കുക. 

അപ്രത്യക്ഷമാകുന്ന ടിവി (എൽജി സിഗ്നേച്ചർ ഒഎൽഇഡി, സാംസങ് മൈക്രോ എൽഇഡി) 

സ്വീകരണമുറിയുടെ ഇന്റീരിയർ ഡിസൈൻ സങ്കൽപത്തെ മാറ്റിമറിക്കുന്നതായിരിക്കും ട്രാൻസ്പെരന്റ് സ്മാർട് ടിവി. സാംസങ്ങും എൽജിയുമാണ് സീ ത്രൂ ട്രാൻസ്പെരന്റ് മോഡൽ ടിവിയുമായി ആദ്യം വിപണി കയ്യടക്കുക. 77 ഇഞ്ച് വലുപ്പമുള്ള വയർലെസ് ടിവിയിൽ 4കെ പ്രൊജക്‌ഷനും ഹൈ ഡെഫനിഷൻ ക്വാളിറ്റി വിഡിയോയും ലഭ്യമാകും. ഡിസ്പ്ലേയ്ക്കുവേണ്ടി എൽജി ഒഎൽഇഡി ടെക്നോളജിയും സാംസങ് മൈക്രോ എൽഇഡി ടെക്നോളജിയുമാണ് ഉപയോഗിക്കുക. പൂർണമായും സുതാര്യമായ ക്രിസ്റ്റൽ ക്ലിയർ ഗ്ലാസ് ആയിരിക്കും ടിവിയുടെ ഫ്രണ്ട് പാനൽ. പ്രോഗ്രാം കാണുമ്പോൾ മാത്രമേ ടിവി അവിടെ ഉണ്ടെന്നുപോലും തോന്നുകയുള്ളൂ. 

ADVERTISEMENT

വീട്ടിലൊരു ഡോക്ടർ  (Withings BeamO) 

ബിപി നോക്കാനും ഓക്സിജൻ ലെവൽ നോക്കാനും പനി നോക്കാനും ഹൃദയമിടിപ്പ് പരിശോധിക്കാനും ഇനി ഡോക്ടറെ കാണേണ്ട, വീട്ടിൽ പ്രത്യേകം പ്രത്യേകം ഉപകരണങ്ങൾ വാങ്ങിസൂക്ഷിക്കുകയും വേണ്ട. തെർമോമീറ്റർ, ഇലക്ട്രോ കാർഡിയോ ഗ്രാം, സ്റ്റെതസ്കോപ്പ്, പൾസ് ഓക്സിമീറ്റർ എന്നിങ്ങനെ 4 മെഡിക്കൽ ആക്സസറീസ് ഒരുമിച്ച് ഒറ്റ യന്ത്രത്തിൽ സാധ്യമാക്കുന്ന ഒരു ഫോർ ഇൻ വൺ മെഷീൻ ആണ് ബീംഒ. 

ലേഡീസ് ഓൺലി റിങ് (Evie ring) 

സ്ത്രീകൾക്കുവേണ്ടി പ്രത്യേകം തയാറാക്കിയ മോവാനോ കമ്പനിയുടെ ഹെൽത്ത് ട്രാക്കിങ് സ്മാർട് റിങ് വിരലിൽ അണി‍ഞ്ഞാൽ ആർത്തവവും അണ്ഡോൽപാദനവും ഹോർമോൺ വ്യതിയാനവും ഉൾപ്പെടെ ട്രാക്ക് ചെയ്യാൻ കഴിയും. ആർത്തവത്തോടനുബന്ധിച്ചു സ്ത്രീകളുടെ മാനസികനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്കമില്ലായ്മ തുടങ്ങിയവ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രാക്ക് ചെയ്ത് സ്മാർട് റിങ് നമുക്ക് നോട്ടിഫിക്കേഷൻസ് തന്നുകൊണ്ടേയിരിക്കും. ആഭരണത്തിന്റെ ഭംഗിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു ഈ മോതിരം. 

ADVERTISEMENT

ഇന്ന് സിഇഎസിൽ,നാളെ നമ്മുടെ വീട്ടിൽ 

കൺസ്യൂമർ ടെക്നോളജി അസോസിയേഷൻ എല്ലാ വർഷവും നടത്തിവരുന്ന ലോകോത്തര ഇലക്ട്രോണിക്സ് ബ്രാൻഡുകളുടെ പ്രദർശന മേളയാണ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ. എല്ലാ വർഷവും ജനുവരിയിൽ യുഎസിലെ ലാസ് വേഗസ് കൺവൻഷൻ സെന്ററിലാണ് ഷോ. 1967ൽ ന്യൂയോർക്കിലായിരുന്നു ആദ്യ ഷോ. 1970ലെ ഷോയിലാണ് ഫിലിപ്സ് കമ്പനി ആദ്യത്തെ വിസിആർ ലോകത്തിനു പരിചയപ്പെടുത്തുന്നത്. 1981ലെ ഷോയിലെ മുഖ്യ ആകർഷണം ഫിലിപ്സ്, സോണി കമ്പനികളുടെ സിഡി പ്ലേയർ ആയിരുന്നു. 1996ൽ ഡിവിഡി, 2001ൽ പ്ലാസ്മാ ടെലിവിഷൻ, 2011ൽ 4ജി എൽടിഇ, 2014ൽ 4കെ സ്ട്രീമിങ്... അങ്ങനെ ഓരോ സിഇഎസ് ഷോയിലും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഇന്നു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. 

English Summary:

Consumer Electronics Show