രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ പ്രമാണിച്ച് ഇന്ന് അവധി. റിപ്പബ്ലിക് ദിന അവധി മൂലം വെള്ളിയാഴ്ചയും ഓഹരി വിപണിയിൽ വ്യാപാരം ഇല്ല. ഇടപാടുകൾ ഈ ആഴ്ച മൂന്നു വ്യാപാരദിനങ്ങളിൽ ഒതുങ്ങും. അതുകൊണ്ടുതന്നെ വ്യക്തമായ പ്രവണത വിപണിയിൽനിന്നു പ്രതീക്ഷിക്കുക പ്രയാസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  വില സൂചികകളിൽ സർവകാല ഔന്നത്യവും അസാധാരണ തകർച്ചയും കണ്ട ആഴ്ചയാണു കടന്നുപോയത്. അതിന്റെ തുടർച്ചയായ വ്യാപാരവാരമായതിനാൽ വിപണിയിൽ ആവേശവും ആശങ്കയും ഒപ്പത്തിനൊപ്പം. ഈ വൈരുധ്യം വ്യാപാരത്തിന്റെ അളവിലും പ്രതിഫലിക്കാം. 

ADVERTISEMENT

തിരുത്തലിനു ലഭിച്ച അവസരം 

എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂന്നാം പാദ പ്രവർത്തന ഫലം വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന കാരണത്താലാണ് കഴിഞ്ഞ ആഴ്ച കനത്ത ഇടിവുണ്ടായത്. വിദേശ നിക്ഷേപകരുടെ ഓഹരി വിൽപനയും ഇടിവിന് ഇടയാക്കി. അസാധാരണ വേഗത്തിൽ കുതിക്കുകയായിരുന്ന വിപണിക്ക് അതു തിരുത്തലിനുള്ള അവസരമായി. അമിത നിലവാരത്തിലെത്തിയിരുന്ന പല ഓഹരികളുടെയും വിലയെ അർഹവും ന്യായവുമായ തലത്തിലേക്കു താഴ്ത്തിക്കൊണ്ടുവരാൻ തിരുത്തലിനു കഴിഞ്ഞു.

കുറഞ്ഞ പരിധി 21,400; 21,750 പോയിന്റിൽ കടമ്പ 

നിഫ്റ്റിയിൽ രേഖപ്പെടുത്തിയ അവസാന നിരക്ക് 1.2% നഷ്ടപ്പെട്ട് 21,571.80 പോയിന്റാണ്. ബാങ്ക് നിഫ്റ്റിയിൽ 4.2 ശതമാനത്തിന്റെ ഇടിവുണ്ടായ ആഴ്ച. ഈ ആഴ്ച നിഫ്റ്റിക്കു പിന്തുണ നൽകിയേക്കാവുന്ന ഏറ്റവും അടുത്ത നിലവാരം 21,400 – 21,500 പോയിന്റായിരിക്കാം. ആ നിലവാരത്തിനു താഴേക്കുപോരാനുള്ള സാധ്യത ഇല്ലാതില്ല. അതേസമയം, 21,750 പോയിന്റായിരിക്കും മുന്നേറ്റപാതയിലെ അടുത്ത കടമ്പ.

ADVERTISEMENT

ഐപിഒ വിപണി വീണ്ടും സജീവം

ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുമായി ആറു കമ്പനികൾ ഈ ആഴ്ച വിപണിയിലെത്തും. അതിൽ നോവ അഗ്രിടെക്കിന്റേതു മാത്രമാണു മെയിൻ ബോർഡ് ഇഷ്യു. ബാക്കിയുള്ളവയുടെ ഇഷ്യു എസ്എംഇ പ്ലാറ്റ്ഫോമിൽ.

കണക്കുകളുടെ  പ്രളയം

കമ്പനികളിൽനിന്നുള്ള മൂന്നാം പാദ  ഫല പ്രഖ്യാപനങ്ങളുടെ പ്രളയമാണ് ഇപ്പോൾ. പല പ്രമുഖ കമ്പനികളുടെയും പ്രഖ്യാപനം വിപണിയുടെ പ്രകടനത്തെ ഗണ്യമായി സ്വാധീനിക്കാൻപോന്നതാണ്.

∙ ഇന്നു ഫലം പ്രഖ്യാപിക്കുന്ന പ്രമുഖ കമ്പനികൾ:
കോൾഗേറ്റ് പാമൊലീവ്, ഓറിയന്റൽ ഹോട്ടൽസ്, വിഎസ്ടി ഇൻഡസ്ട്രീസ്, എംആർപിഎൽ, കരൂർ വൈശ്യ ബാങ്ക്, തമിഴ്നാട് മർക്കന്റൈൽ ബാങ്ക്, കോഫോർജ്. 

∙ നാളെ:
പിഡിലൈറ്റ് ഇൻഡസ്ട്രീസ്, ഹാവെൽസ് ഇന്ത്യ, ആക്സിസ് ബാങ്ക്, യുണൈറ്റഡ് സ്പിരിറ്റ്സ്, ടാറ്റ എൽക്സി, മുത്തൂറ്റ് ക്യാപ്പിറ്റൽ, കർണാടക ബാങ്ക്, ഗ്രാന്യൂൾസ് ഇന്ത്യ, പുറവങ്കര, ജെഎസ്ഡബ്ല്യു എനർജി.

∙ 24ന്:
ടാറ്റസ്റ്റീൽ, കാനറബാങ്ക്, ഡിഎൽഎഫ്, ഐഒസിഎൽ, ടെക്മഹീന്ദ്ര, ബജാജ്ഓട്ടോ. ആന്ധ്ര സിമന്റ്സ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, സിയറ്റ്, എക്സൈഡ്, ബ്ലൂഡാർട് എക്സ്പ്രസ്, യൂക്കോ ബാങ്ക്, ഐഒബി, ഇന്ത്യൻബാങ്ക്,  ടിവിഎസ് മോട്ടോർ, കണ്ടെയ്നർ കോർപറേഷൻ, ഡിസിബി ബാങ്ക്, പിഎൻബി ഹൗസിങ്, ബിർലസോഫ്റ്റ്.

∙ 25ന്:
സിപ്ള, എസ്ബിഐ ലൈഫ്, എസ്ബിഐ കാർഡ്സ്.

∙ 29ന്:
ഐടിസി, ബിപിസിഎൽ, ഭാരത് ഇലക്ട്രോണിക്സ്, ബജാജ് ഫിനാൻസ്, ഗെയ്ൽ ഇന്ത്യ, മാരികോ.

English Summary:

Market preview