ADVERTISEMENT

കൊച്ചി ∙ തായ്‌ലൻഡിലെ പ്രശസ്തമായ സുവർണഭൂമി വിമാനത്താവളത്തിലേക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് സർവീസ്. തായ് എയർവേയ്സിന്റെ കൊച്ചി– ബാങ്കോക്ക് സർവീസ് മാർച്ച് 31 ന് ആരംഭിക്കും. 

  ടിജി 347 ബാങ്കോക്ക്–കൊച്ചി വിമാനം ചൊവ്വ , വ്യാഴം , ശനി ദിവസങ്ങളിൽ രാത്രി 9.40 ന് തിരിച്ച്,  രാത്രി 12.35 ന് കൊച്ചിയിലെത്തും. കൊച്ചി –ബാങ്കോക്ക് ടിജി 348 വിമാനം ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 1.40 ന് പുറപ്പെട്ട്, രാവിലെ 7.35 ന് ബാങ്കോക്കിലെത്തും.  കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഓസ്ട്രേലിയ–ന്യൂസീലൻഡ് കണക്ടിവിറ്റിക്ക് ഏറെ ഉപകാരപ്പെടുന്ന വിമാനത്താവളമാണ് സുവർണഭൂമി . 

English Summary:

Thai Service to Suvarnabhumi Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com