18 വയസ്സും പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ഉള്ളവരാണോ? എങ്കിൽ നിങ്ങൾക്കും വീട്ടിൽ ഒരു ‘തപാൽ ഫ്രാഞ്ചൈസി’ തുറക്കാം. ഓരോ ഫ്രാഞ്ചൈസിയിലും ബുക്ക് ചെയ്യുന്ന കത്തുകൾ, മണി ഓർഡറുകൾ എന്നിവ തൊട്ടടുത്ത പ്രധാന പോസ്റ്റ് ഓഫിസിൽ എത്തിക്കുക എന്നതാണു പ്രാഥമിക ചുമതല. തപാൽ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാൽ വകുപ്പ് ആണ് സ്വകാര്യ വ്യക്തികളിൽ നിന്ന് പോസ്റ്റൽ ഫ്രാഞ്ചൈസി ഔട്‌ലെറ്റുകൾ ക്ഷണിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ 18 വയസ്സും പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ഉള്ളവരാണോ? എങ്കിൽ നിങ്ങൾക്കും വീട്ടിൽ ഒരു ‘തപാൽ ഫ്രാഞ്ചൈസി’ തുറക്കാം. ഓരോ ഫ്രാഞ്ചൈസിയിലും ബുക്ക് ചെയ്യുന്ന കത്തുകൾ, മണി ഓർഡറുകൾ എന്നിവ തൊട്ടടുത്ത പ്രധാന പോസ്റ്റ് ഓഫിസിൽ എത്തിക്കുക എന്നതാണു പ്രാഥമിക ചുമതല. തപാൽ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാൽ വകുപ്പ് ആണ് സ്വകാര്യ വ്യക്തികളിൽ നിന്ന് പോസ്റ്റൽ ഫ്രാഞ്ചൈസി ഔട്‌ലെറ്റുകൾ ക്ഷണിക്കുന്നത്. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നിശ്ചിത ഫോമിൽ അപേക്ഷിക്കാം. 

നേരത്തെ പോസ്റ്റൽ ഡയറക്ടറേറ്റ് പദ്ധതിക്കായി ഉത്തരവിറക്കിയെങ്കിലും ദൂരപരിധി സംബന്ധിച്ച വ്യവസ്ഥകളിൽ വ്യക്തത ഇല്ലായിരുന്നു. ദൂരപരിധി ഒഴിവാക്കിയാണ് പുതിയ അപേക്ഷകൾ ക്ഷണിക്കുന്നത്. ഈ വർഷത്തിനകം സംസ്ഥാനത്ത് 25 ഔട്‌ലെറ്റുകൾ തുറക്കാനും ഫെബ്രുവരി ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കാനുമാണ് വകുപ്പിന്റെ ലക്ഷ്യം. 

ADVERTISEMENT

ഔട്‌ലെറ്റുകളിലൂടെ നൽകാവുന്ന സേവനങ്ങൾ 

 സ്പീഡ് പോസ്റ്റ് കത്ത്, പാഴ്സൽ ബുക്കിങ് (കാഷ് ഓൺ ഡെലിവറി ഒഴികെ) 

 റജിസ്ട്രേഡ് കത്തുകളുടെ ബുക്കിങ് 

 ഇലക്ട്രോണിക് മണി ഓർഡർ ബുക്കിങ് 

 തപാൽ സ്റ്റാംപ്/സ്റ്റേഷനറി വിൽപന 

 റവന്യു സ്റ്റാംപ്, സിആർഎഫ് സ്റ്റാംപ് എന്നിവയുടെ വിൽപന 

 പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന്റെ ഡയറക്ട് ഏജന്റായുള്ള പ്രവർത്തനം 

 ആഭ്യന്തര തപാൽ ഉരുപ്പടികളുടെ ബുക്കിങ്, അവയുടെ പിക്–അപ് സേവനങ്ങൾ 

ആർക്കൊക്കെ, എങ്ങനെയെല്ലാം? 

കംപ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലിഷ് ഭാഷകളിൽ പ്രാവീണ്യവുമാണ് മറ്റു യോഗ്യതകൾ. പ്രായപരിധിയില്ല. അപേക്ഷകനു പാൻ നമ്പർ വേണം. 10,000 രൂപ സെക്യൂരിറ്റി തുകയായി കെട്ടിവയ്ക്കണം. 

ADVERTISEMENT

ഔട്‌ലെറ്റിനു വേണ്ട മാനദണ്ഡങ്ങൾ 

 പൊതുജനത്തിന് എത്തിച്ചേരാൻ സൗകര്യമുള്ള സ്ഥലം 

 ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള കംപ്യൂട്ടർ/ലാപ്ടോപ്പ്, ബാർകോഡ് സ്കാനർ, പ്രിന്റർ, വെയിങ് സ്കെയിൽ. 

സേവനവേതന വ്യവസ്ഥ 

 ഇടപാടുകൾക്ക് അനുസരിച്ച് നിശ്ചിത ശതമാനം കമ്മിഷൻ. ഇൻലൻഡ് സ്പീഡ് പോസ്റ്റ് ബുക്കിങ്ങിനു മാത്രം മാസവരുമാനം 2 ലക്ഷം രൂപ വരെ വരുമാനത്തിന്റെ 7% കമ്മിഷൻ. 5 ലക്ഷം വരെ 12%, 10 ലക്ഷം വരെ 15%, 25 ലക്ഷം വരെ 20%, 25 ലക്ഷത്തിനു മുകളിൽ 25%. 

 മറ്റ് കമ്മിഷനുകൾ: 

ഇൻലൻഡ് റജിസ്ട്രേഡ് ലെറ്റർ–3 രൂപ, ഇ–മണി ഓർഡർ (100 മുതൽ 200 രൂപ വരെ)–3.50 രൂപ, 200 രൂപയ്ക്കു മുകളിൽ 5 രൂപ. 

സ്റ്റാംപ്, പോസ്റ്റൽ സ്റ്റേഷനറി–വിൽപനയുടെ 5%. 

റവന്യു സ്റ്റാംപുകൾ, സിആർഎഫ് സ്റ്റാംപുകൾ ഉൾപ്പെടെയുള്ള റീട്ടെയ്ൽ സേവനങ്ങൾ– 40%.‌‌

English Summary:

Post Office Franchise