സംസ്ഥാനത്തെ നിർമാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ ധനവകുപ്പ് പുറത്തിറക്കും. പ്രധാന ജില്ലാ റോഡുകളെ 288.27 കോടി രൂപ ചെലവിൽ വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കും. ഇതോടൊപ്പം ജില്ലാ ആസ്ഥാനങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളും വികസിപ്പിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ നിർമാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ ധനവകുപ്പ് പുറത്തിറക്കും. പ്രധാന ജില്ലാ റോഡുകളെ 288.27 കോടി രൂപ ചെലവിൽ വികസിപ്പിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കും. ഇതോടൊപ്പം ജില്ലാ ആസ്ഥാനങ്ങളെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളും വികസിപ്പിക്കും. 

കുട്ടനാട് മേഖലയിൽ 100 കോടി രൂപ ചെലവിൽ നബാർഡ് – ആർഐഡിഎഫ് പദ്ധതിയിൽപ്പെടുത്തി അടിസ്ഥാന സൗകര്യവികസനം നടത്തും. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പാടശേഖരങ്ങളിൽ 57 കോടി രൂപ ചെലവിൽ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾ നടത്തും. ജല ജീവൻ മിഷൻ കാലാവധി അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ സംസ്ഥാന വിഹിതമായി 550 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 50% കേന്ദ്രവിഹിതമായി 1100 കോടി രൂപ കൂടി ലഭിച്ചാൽ മാത്രമേ ഗുണഭോക്തൃ വിഹിതവും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേർത്ത് പദ്ധതി പൂർത്തിയാക്കാൻ കഴിയൂ. 

ADVERTISEMENT

ഹരിത കേരള മിഷന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട പാറ ക്വാറികളിൽ നിറയുന്ന വെള്ളം ഹരിതോർജം ഉപയോഗിച്ചു പമ്പ് ചെയ്ത് ജലസേചനത്തിന് ഉപയോഗിക്കാൻ പദ്ധതി പ്രഖ്യാപിച്ചു. കൊല്ലം കൊട്ടാരക്കരയിലെ കരീപ്ര പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വ്യാപിപ്പിക്കാൻ 3 കോടി രൂപ അനുവദിച്ചു. പശ്ചിമഘട്ടം സുരക്ഷിതമാക്കുന്നതിന് ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ എന്ന പദ്ധതിയുടെ ഭാഗമായി പശ്ചിമഘട്ടത്തിലെ നീർച്ചാലുകൾ ഡിജിറ്റൽ മാപ്പിങ്ങിലൂടെ അടയാളപ്പെടുത്തുകയും അവ വീണ്ടെടുത്തു സുഗമമാക്കുകയും ചെയ്യുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ജോജോ ജോർജ്

നേരിയ ആശ്വാസം, സമഗ്ര മാറ്റം വേണം

റബർ പോലുള്ള വിളകൾക്ക്  നൽകിയ പിന്തുണ നേരിയ ആശ്വാസമാകും. സമഗ്രവും ആഴത്തിലുള്ളതുമായ മാറ്റങ്ങൾ നടപ്പാക്കാതെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല.  തോട്ടം മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ഫലവർ‍ഗ കൃഷി ഉൾപ്പെടുത്തുകയും ടൂറിസത്തിനും ഇതര ആവശ്യങ്ങൾക്കുമായി തോട്ടം മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത് മാറ്റത്തിന്റെ തുടക്കമാണ്. പ്ലാന്റേഷൻ ഡയറക്ടറേറ്റ് വ്യവസായ വകുപ്പിന് കീഴിലാക്കിയതു പ്രതീക്ഷ നൽകുന്നു.

ജോജോ ജോർജ്
(നൂതന കൃഷിരീതി വിദഗ്ധൻ)

English Summary:

1000 crores for the construction sector

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT