ADVERTISEMENT

ടെലിവിഷൻ രംഗത്ത് എല്ലാവരും പിക്ചർ ട്യൂബ് നിർമാണത്തിൽ കേന്ദ്രീകരിച്ച സമയത്താണ് ദക്ഷിണ കൊറിയ എൽഇഡി സാങ്കേതിക വിദ്യയിലേക്ക് ഒരു മുഴം മുൻപേ നീട്ടിയെറിഞ്ഞത്. അങ്ങനെ ഈ രംഗത്ത് അവർക്ക് നേതൃസ്ഥാനത്ത് എത്താനായി. ഇത് വലിയ ഒരു പാഠമാകണം.

ലോകം മത്സരാധിഷ്ഠിത സമ്പദ്ഘടനയിലേക്കു മാറിക്കഴിഞ്ഞു. സാങ്കേതിക വിദ്യയും പുത്തൻ അറിവുകളുമാണ് അതിന്റെ അടിസ്ഥാനം. ഓരോ ദിവസവും ചടുലമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനനുസരിച്ച് സ്വയം നവീകരിച്ചു മത്സരാധിഷ്ഠിതമായി മുന്നേറുന്ന പ്രതിഭാസമാണ് സൂര്യോദയ സമ്പദ്ഘടന അഥവാ സൺറൈസ് ഇക്കോണമി. വ്യാവസായിക മേഖലയിലാണ് ഈ പ്രതിഭാസം കൂടുതൽ ശക്തമെങ്കിലും എല്ലാ രംഗത്തും ഈ തരത്തിലുള്ള മുന്നേറ്റം സാധ്യമാണ്.

ഈ വെല്ലുവിളി ഏറ്റെടുക്കുകയെന്ന ദൗത്യമാണ് ഇപ്പോൾ കേരളത്തിനു മുന്നിലുള്ളത്. കൂടുതൽ തൊഴിലവസരങ്ങളും ഉയർന്ന വരുമാനവും നേടിയെടുക്കാൻ നമ്മുടെ യുവതലമുറയെ പ്രാപ്തരാക്കാൻ കഴിയണം. അതിനു കഴിയുന്ന വിധത്തിലുള്ള നിക്ഷേപം വിദ്യാഭ്യാസ രംഗത്തുൾപ്പെടെയുണ്ടാകണം.

കേരളം പരമ്പരാഗത വ്യവസായങ്ങളിലാണ് ഇതുവരെ കേന്ദ്രീകരിച്ചിരുന്നത്. ആ രംഗത്ത് കാര്യമായ മാറ്റങ്ങൾക്കു സാധ്യത കുറവാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണം. ഉദാഹരണത്തിന് മൊബൈൽ ഫോണുകൾ.10 വർഷം മുൻപത്തെ സാങ്കേതിക വിദ്യയിലല്ല ഇപ്പോൾ പ്രവർത്തിക്കുന്നത്. 6 മാസം മുൻപത്തെ സാങ്കേതിക വിദ്യപോലും മാറിക്കഴിഞ്ഞു. പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ മോഡലുകൾ വരുന്നു. അതിനനുസരിച്ച് വ്യക്തികൾ സ്വയം നവീകരിച്ചേ തീരൂ.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, റോബട്ടിക്സ് എന്നീ സാങ്കേതിക വിദ്യകൾ ആധുനിക കാലത്തിന്റെ ഭാഗമാണ്. പുതിയ കേരളം അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതാകണം. 2020 ൽ നാം ആവിഷ്കരിച്ച വൈജ്ഞാനിക സമ്പദ്ഘടന (നോളജ് ഇക്കോണമി) അതിന്റെ തുടക്കമായിരുന്നു. ഈ വഴിയിലൂടെ മാന്ദ്യത്തെ മറികടന്ന് വലിയ കുതിച്ചുചാട്ടം കേരളത്തിനു നടത്താൻ കഴിയും. സൂര്യോദയ സമ്പദ്ഘടന (സൺറൈസ് ഇക്കോണമി) എന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനം ഇതാണ്.

English Summary:

What is a sunrise economy?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com