കുംഭത്തിനു മുൻപേ ചൂടൻ തരംഗമായി എസി വിൽപന
വേനലിനു തുടക്കമായി കുംഭമാസം പിറന്നില്ല, പക്ഷേ ചൂട് കൂടിയതോടെ കേരളത്തിലാകെ എസി വിൽപന ചൂടപ്പം പോലെ. മാർച്ച്–ഏപ്രിലിൽ തകൃതിയാവുന്ന എസി വ്യാപാരം ഇക്കുറി ഫെബ്രുവരി ആദ്യമേ തുടങ്ങി. കേരളമാകെ ഗൃഹോപകരണ ഷോറൂമുകളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 20% വർധനയുണ്ടായിട്ടും എസി വിൽപനയിൽ മുൻ വർഷത്തേക്കാൾ 35% വരെ വളർച്ചാ നിരക്കുണ്ട്.

കൊച്ചി∙ വേനലിനു തുടക്കമായി കുംഭമാസം പിറന്നില്ല, പക്ഷേ ചൂട് കൂടിയതോടെ കേരളത്തിലാകെ എസി വിൽപന ചൂടപ്പം പോലെ. മാർച്ച്–ഏപ്രിലിൽ തകൃതിയാവുന്ന എസി വ്യാപാരം ഇക്കുറി ഫെബ്രുവരി ആദ്യമേ തുടങ്ങി. കേരളമാകെ ഗൃഹോപകരണ ഷോറൂമുകളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 20% വർധനയുണ്ടായിട്ടും എസി വിൽപനയിൽ മുൻ വർഷത്തേക്കാൾ 35% വരെ വളർച്ചാ നിരക്കുണ്ട്.
കേരളം എസി കമ്പനികളുടെ ടെസ്റ്റ് വിപണിയാണ്. ഇവിടത്തെ കുതിപ്പു കണ്ട് ഇക്കുറി ഇന്ത്യയാകെ എസി വിൽപന പൊടിപൊടിക്കുമെന്നു വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വർഷം നാലര ലക്ഷം എസി യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇക്കുറി 5 ലക്ഷം കവിയുമെന്നാണു കണക്കാക്കുന്നത്. കൊച്ചുകേരളത്തിൽ വിൽപന വർഷം 5 ലക്ഷം എസി!
ഗൃഹോപകരണങ്ങളുടെ ഇന്ത്യയിലെ ആകെ വിൽപനയുടെ 3.8% മുതൽ 4% വരെയാണ് കേരളത്തിൽ. പക്ഷേ എസിയുടെ കാര്യത്തിൽ കേരളം ഇന്ത്യൻ വിപണിയുടെ 5% വരും.
വിൽക്കുന്നതിൽ 70% ഒരു ടണ്ണിന്റെ എസി യൂണിറ്റാണ്. ഒന്നര ടണ്ണിന്റേത് 20%–25%. രണ്ട് ടൺ എസി യൂണിറ്റ് 5% മാത്രം. വിൽപനയിൽ പാതിയും മാസത്തവണ വായ്പാ ഇടപാടിലാണ്. 8 മാസം മുതൽ 12 മാസം വരെയുള്ള മാസത്തവണകൾ. എസി യൂണിറ്റുകൾ പൂർണമായി ഇറക്കുമതി ചെയ്തു വിൽക്കുന്നതു നിരോധിച്ചതോടെ വില കുറഞ്ഞ ചൈനീസ് വരവ് കുറഞ്ഞു. ഇറക്കുമതി ചെയ്ത ഭാഗങ്ങൾ ഇവിടെ കൂട്ടിയോജിപ്പിച്ച് ഗ്യാസ് നിറയ്ക്കണമെന്നാണ് പുതിയ നിബന്ധന. വിലയിൽ ചൈനീസ് മോഡലുകൾക്ക് അതോടെ ആഭ്യന്തര മോഡലുമായി അധികം വില വ്യത്യാസം ഇല്ലാതായി.