പേയ്ടിഎമിന് എതിരായ നടപടി പുനഃപരിശോധിക്കില്ല: ആർബിഐ
പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള നടപടിയിൽ പുനഃപരിശോധനയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ തീരുമാനങ്ങൾ കൃത്യമായ ആലോചനയോടെ എടുക്കുന്നതാണ്. താൻ ഒരു ഫിൻടെക് കമ്പനിക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി∙ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള നടപടിയിൽ പുനഃപരിശോധനയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ തീരുമാനങ്ങൾ കൃത്യമായ ആലോചനയോടെ എടുക്കുന്നതാണ്. താൻ ഒരു ഫിൻടെക് കമ്പനിക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെ ആശങ്ക അകറ്റുന്നതിന് ഇതുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ (എഫ്എക്യു) വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.
ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പേയ്ടിഎമിനെതിരെ ആർബിഐ നടപടി. 29ന് ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കുന്നതാണ് വിലക്കിയത്.