രാജ്യാന്തര ഇ–കൊമേഴ്സ് ഇടപാട് കസ്റ്റംസ് ഡ്യൂട്ടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെടും
ന്യൂഡൽഹി∙ രാജ്യാന്തര ഇ–കൊമേഴ്സ് ഇടപാടുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കരുതെന്ന നയം നീക്കണമെന്ന് ഇന്ത്യ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) യോഗത്തിൽ ആവശ്യപ്പെടും. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് നിലവിലെ രീതി വലിയ വരുമാന നഷ്ടത്തിനു കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും വികസ്വര

ന്യൂഡൽഹി∙ രാജ്യാന്തര ഇ–കൊമേഴ്സ് ഇടപാടുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കരുതെന്ന നയം നീക്കണമെന്ന് ഇന്ത്യ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) യോഗത്തിൽ ആവശ്യപ്പെടും. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് നിലവിലെ രീതി വലിയ വരുമാന നഷ്ടത്തിനു കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.
ഓരോ വർഷവും വികസ്വര രാജ്യങ്ങൾക്ക് 1,000 കോടി ഡോളറാണ് ഇതുവഴി നഷ്ടമെന്നും ഇന്ത്യ യോഗത്തിൽ ഉന്നയിക്കും. ഇന്ത്യയ്ക്കു മാത്രം ഒരു വർഷം 50 കോടി ഡോളറാണ് നഷ്ടം.
ലോകവ്യാപാരസംഘടനയുടെ 13–ാമത് മിനിസ്റ്റീരിയൽ കോൺഫറൻസ് 26ന് അബുദാബിയിൽ ആരംഭിക്കും. ഇലക്ട്രോണിക് ഇടപാടുകൾക്ക് കസ്റ്റംസ് തീരുവ ഈടാക്കരുതെന്ന് 1998ലാണ് ഡബ്ല്യുടിഒ അംഗങ്ങൾ തീരുമാനിച്ചത്.
മുൻപും പല തവണ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇ–കൊമേഴ്സ് സേവനങ്ങളും ഉൽപന്നങ്ങളും കൂടുതലായി സ്വീകരിക്കുന്ന രാജ്യങ്ങൾക്കാണ് വരുമാനനഷ്ടം. അതേസമയം, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ അടക്കമുള്ള വികസിത രാജ്യങ്ങൾ ഈ മൊറട്ടോറിയം തുടരണമെന്ന നിലപാടിലാണ്.