ഓൺലൈൻ തട്ടിപ്പുകൾ തടയാനായി 10,000 രൂപയ്ക്കു മുകളിലുള്ള എല്ലാ സ്മാർട് ഫോണുകളിലും ഇ–സിം നിർബന്ധമാക്കണമെന്ന് സർക്കാരിനോട് റിലയൻസ് ജിയോ. മൊബൈൽ പോർട്ടബിലിറ്റി ചട്ടം ഭേദഗതി ചെയ്യാനുള്ള ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) കൺസൽറ്റേഷനിലാണ് ഇക്കാര്യം ജിയോ അറിയിച്ചത്. സിം കാർഡ് വാങ്ങാതെ ഫോണിൽ തന്നെ വെർച്വലായി സിം കാർഡ് സേവനം ഉപയോഗിക്കാൻ അവസരം നൽകുന്നതാണ് ഇ–സിം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഓൺലൈൻ തട്ടിപ്പുകൾ തടയാനായി 10,000 രൂപയ്ക്കു മുകളിലുള്ള എല്ലാ സ്മാർട് ഫോണുകളിലും ഇ–സിം നിർബന്ധമാക്കണമെന്ന് സർക്കാരിനോട് റിലയൻസ് ജിയോ. മൊബൈൽ പോർട്ടബിലിറ്റി ചട്ടം ഭേദഗതി ചെയ്യാനുള്ള ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി) കൺസൽറ്റേഷനിലാണ് ഇക്കാര്യം ജിയോ അറിയിച്ചത്. സിം കാർഡ് വാങ്ങാതെ ഫോണിൽ തന്നെ വെർച്വലായി സിം കാർഡ് സേവനം ഉപയോഗിക്കാൻ അവസരം നൽകുന്നതാണ് ഇ–സിം. ഇത് അപ്ഗ്രേഡ് ചെയ്യുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള നടപടിക്രമങ്ങൾ തട്ടിപ്പുകൾ തടയാൻ കൂടുതൽ കാര്യക്ഷമമാണെന്ന് ജിയോ ചൂണ്ടിക്കാട്ടി.

പല സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നതും തടയാനാകും.മൊബൈൽ നമ്പർ പോർട്ടിങ് അപേക്ഷ പിന്നീട് എസ്എംഎസ് വഴി പിൻവലിക്കാനുള്ള സൗകര്യം റദ്ദാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നമ്പർ മാറാതെ തന്നെ ഒരു ടെലികോം കണക‍്ഷൻ മാറാൻ സഹായിക്കുന്ന സംവിധാനമാണ് പോർട്ടബിലിറ്റി. നിലവിൽ പോർട്ടിങ് റിക്വസ്റ്റ് നൽകിയാലും അത് അംഗീകരിക്കുന്നതിനു മുൻപ് ആവശ്യമെങ്കിൽ ഇത് റദ്ദാക്കാൻ ഉപയോക്താവിന് കഴിയും.

ADVERTISEMENT

കണക‍്ഷൻ നഷ്ടപ്പെടുന്ന കമ്പനി പലപ്പോഴും ഉപയോക്താവിനെ വിളിച്ച് ഇത് റദ്ദാക്കാൻ ആവശ്യപ്പെടാറുണ്ട്. ആലോചിച്ച് ഉറപ്പിച്ചാണ് ഒരാൾ പോർട്ടിങ് റിക്വസ്റ്റ് നൽകുന്നത്. അതിനാൽ ഇത് പിൻവലിക്കാൻ രണ്ടാമതൊരു അവസരം നൽകേണ്ടതില്ലെന്നാണ് ജിയോയുടെ നിലപാട്. പോർട്ടിങ് വഴി മറ്റ് കമ്പനികളിൽ നിന്ന് കൂടുതൽ കണക‍്ഷനുകൾ നിലവിൽ ലഭിക്കുന്നത് ജിയോയ്ക്കാണ്.

English Summary:

E-SIM must be mandatory in smart phone