എം.ആർ. കുമാർ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ മുൻ ചെയർമാനും പാലക്കാട് കൽപാത്തി സ്വദേശിയുമായ എം.ആർ. കുമാറിനെ ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ–എക്സിക്യൂട്ടീവ് ചെയർമാനായി കേന്ദ്രം നിയമിച്ചു. 3 വർഷത്തേക്കാണു നിയമനം.

ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ മുൻ ചെയർമാനും പാലക്കാട് കൽപാത്തി സ്വദേശിയുമായ എം.ആർ. കുമാറിനെ ബാങ്ക് ഓഫ് ഇന്ത്യയുടെ നോൺ–എക്സിക്യൂട്ടീവ് ചെയർമാനായി കേന്ദ്രം നിയമിച്ചു. 3 വർഷത്തേക്കാണു നിയമനം.
കുമാർ 1983ലാണ് എൽഐസിയിൽ ചേരുന്നത്. 2019ൽ ചെയർമാനായി. പ്രഥമ ഓഹരി വിൽപന (ഐപിഒ) പൂർത്തിയാക്കി എൽഐസിയെ ഓഹരിവിപണിയുടെ ഭാഗമാക്കിയ ശേഷമാണ് കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം എൽഐസിയുടെ പടിയിറങ്ങിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഐപിഒ ആയിരുന്നു എൽഐസിയുടേത്.