പമേല അന്ന മാത്യുവിന് സംരംഭക പുരസ്‌കാരം
സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്‌കാരം ഒഇഎൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ പമേല അന്ന മാത്യുവിന് (രണ്ടരലക്ഷം രൂപ). ∙ സംസ്ഥാനതല പുരസ്‌കാരം (ഒരു ലക്ഷം രൂപ) ജേതാക്കൾ (വിഭാഗം, യൂണിറ്റിന്റെ പേര്, ജില്ല, സംരംഭകൻ എന്ന ക്രമത്തിൽ):

കൊച്ചി ∙ സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്‌കാരം ഒഇഎൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ പമേല അന്ന മാത്യുവിന് (രണ്ടരലക്ഷം രൂപ).
∙ സംസ്ഥാനതല പുരസ്‌കാരം (ഒരു ലക്ഷം രൂപ) ജേതാക്കൾ (വിഭാഗം, യൂണിറ്റിന്റെ പേര്, ജില്ല, സംരംഭകൻ എന്ന ക്രമത്തിൽ):
ഉൽപാദന യൂണിറ്റ്– സൂക്ഷ്‌മം: കല്യാണി ഫുഡ് പ്രോഡക്ട്‌സ്, കൊല്ലം, എൻ.സുജിത്. ചെറുകിട യൂണിറ്റ്: മറൈൻ ഹൈഡ്രോ കൊളോയ്ഡ്‌സ്, എറണാകുളം, കുര്യൻ ജോസ്. ഇടത്തരം: സൗപർണിക എക്‌സ്‌പോർട്‌സ്, കൊല്ലം, വസന്തകുമാരൻ ഗോപാലപിള്ള. ലാർജ് ആൻഡ് മെഗാ: എ.കെ.നാച്വറൽ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട, മനോജ് മാത്യു.
∙പ്രത്യേകവിഭാഗം (50000 രൂപ) പട്ടികജാതി: ഫീകോർ ഇലക്ട്രോണിക്‌സ്, മലപ്പുറം, എം.മണി. വനിത: സഞ്‌ജീവനി കുടുംബശ്രീ യൂണിറ്റ്, മലപ്പുറം, ഉമ്മു സൽമ. കയറ്റുമതി അധിഷ്‌ഠിത യൂണിറ്റ്: മാൻ കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം, ജീമോൻ കോര. സ്‌റ്റാർട്ടപ്: വർഷ്യ എക്കോ സൊല്യൂഷൻസ്, തിരുവനന്തപുരം, നിതീഷ് സുന്ദരേശൻ.
മികച്ച കോർപറേഷൻ: തൃശൂർ. മുനിസിപ്പാലിറ്റി: മണ്ണാർക്കാട് (പാലക്കാട്), ഗ്രാമ പഞ്ചായത്ത്: ചവറ (കൊല്ലം). നിക്ഷേപ സൗഹൃദത്തിനുള്ള പ്രത്യേക പുരസ്‌കാരം: ദിനേശ് നിർമൽ (ഐബിഎം സീനിയർ വൈസ് പ്രസിഡന്റ്).
ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നാമത് എറണാകുളം. തിരുവനന്തപുരം രണ്ടാമതും കണ്ണൂർ മൂന്നാമതുമെത്തി. 100% ലക്ഷ്യം കൈവരിച്ച വിഭാഗത്തിൽ വയനാട് ജില്ലാ വ്യവസായ കേന്ദ്രമാണ് ഒന്നാമത്. തൃശൂരാണു രണ്ടാമത്. ആലപ്പുഴയും കണ്ണൂരുമാണു മൂന്നാമത്. പത്തനംതിട്ടയും കൊല്ലവും പ്രത്യേക പരാമർശത്തിന് അർഹമായി.
അടുത്ത തവണ ഭിന്നശേഷി, ട്രാൻസ്‌ജൻഡർ വിഭാഗത്തിനും പുരസ്‌കാരം ഏർപ്പെടുത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.