ബൈജൂസ് അവകാശ ഓഹരി തർക്കം വിധി പറയാൻ മാറ്റി
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ അവകാശ ഓഹരി വിൽപനയെ ചോദ്യം ചെയ്തും, യുഎസിൽ 53.3 കോടി ഡോളറിന്റെ ഹെഡ്ജ് ഫണ്ട് തിരിമറി ആരോപിച്ചും നിക്ഷേപ പങ്കാളികൾ സമർപ്പിച്ച ഹർജി ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് വിധി പറയാനായി മാറ്റി. വാദം പൂർത്തിയായതിനെ തുടർന്നാണ് നടപടി.

ബെംഗളൂരു∙ എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്റെ അവകാശ ഓഹരി വിൽപനയെ ചോദ്യം ചെയ്തും, യുഎസിൽ 53.3 കോടി ഡോളറിന്റെ ഹെഡ്ജ് ഫണ്ട് തിരിമറി ആരോപിച്ചും നിക്ഷേപ പങ്കാളികൾ സമർപ്പിച്ച ഹർജി ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് വിധി പറയാനായി മാറ്റി. വാദം പൂർത്തിയായതിനെ തുടർന്നാണ് നടപടി. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിലെ കെടുകാര്യസ്ഥതയും ദുരൂഹതയും ആരോപിച്ച് പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, സോഫീന, പീക്ക് ഫിഫ്റ്റീൻ എന്നീ നിക്ഷേപകർ നൽകിയ ഹർജിയിലാണിത്.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനോടും നിക്ഷേപകരോടും 3 ദിവസത്തിനകം വാദമുഖങ്ങൾ എഴുതി സമർപ്പിക്കാനും ജസ്റ്റിസുമാരായ കെ.ബിസ്വാളും മനോജ് കുമാർ ദുബേയും നിർദേശിച്ചു.
പ്രതിസന്ധി മറികടക്കാൻ അവകാശ ഓഹരിയിൽ നിന്നുള്ള പണം അത്യാവശ്യമാണ്. ഇതിനായി ബൈജൂസ് 22 ശതകോടി ഡോളറിൽ നിന്ന് 20 ദശലക്ഷം ഡോളറായി 99% മൂല്യം ഇടിച്ചു എന്നതാണ് തർക്കത്തിനാധാരം. ഇതു നിക്ഷേപ പങ്കാളികളുടെ അവകാശ ഓഹരി മൂല്യത്തെ ബാധിക്കും എന്നതിനാലാണ് ഹർജിയുമായി ട്രൈബ്യൂണലിനെ സമീപിച്ചത്.