പണമടച്ച് ‘ഗ്രീൻ’ വർധിപ്പിച്ചാൽ കമ്പനികൾക്ക് ക്രെഡിറ്റ്
മുൻകൂർ പണം നൽകി വനം വച്ചുപിടിപ്പിച്ചു നേടുന്ന ‘ഗ്രീൻ ക്രെഡിറ്റ്’ സ്വന്തമാക്കാനും ഇത് ഉപയോഗപ്പെടുത്താനും കമ്പനികൾക്ക് അടക്കം വഴി തുറന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇങ്ങനെ നേടുന്ന ഗ്രീൻ ക്രെഡിറ്റ്, വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ നിർബന്ധമായും നടത്തേണ്ട വനവൽക്കരണത്തിനു പകരമായി ഉപയോഗിക്കാൻ കഴിയും. ഭാവിയിൽ വനഭൂമി ഉപയോഗിച്ചു പദ്ധതികൾ ആലോചിക്കുന്ന കമ്പനികൾക്ക് ഇതു വൻ സാധ്യതയാണു തുറന്നു കൊടുക്കുന്നത്.

ന്യൂഡൽഹി ∙ മുൻകൂർ പണം നൽകി വനം വച്ചുപിടിപ്പിച്ചു നേടുന്ന ‘ഗ്രീൻ ക്രെഡിറ്റ്’ സ്വന്തമാക്കാനും ഇത് ഉപയോഗപ്പെടുത്താനും കമ്പനികൾക്ക് അടക്കം വഴി തുറന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. ഇങ്ങനെ നേടുന്ന ഗ്രീൻ ക്രെഡിറ്റ്, വനഭൂമി വനേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ നിർബന്ധമായും നടത്തേണ്ട വനവൽക്കരണത്തിനു പകരമായി ഉപയോഗിക്കാൻ കഴിയും. ഭാവിയിൽ വനഭൂമി ഉപയോഗിച്ചു പദ്ധതികൾ ആലോചിക്കുന്ന കമ്പനികൾക്ക് ഇതു വൻ സാധ്യതയാണു തുറന്നു കൊടുക്കുന്നത്.
ഗ്രീൻ ക്രെഡിറ്റ് നേടുന്നതു സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ(സിഎസ്ആർ) ഭാഗമാക്കാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. മനുഷ്യ ഇടപെടലുകൾ കൊണ്ട് ഉപയോഗശൂന്യമായ ഭൂമി, തരിശുസ്ഥലങ്ങൾ, തുറസ്സായ വനപ്രദേശങ്ങൾ, കുറുങ്കാടുകൾ എന്നിവ കണ്ടെത്താനും ഗ്രീൻ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമാക്കാനും സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും നിർദേശിക്കും. ഇത്തരം സ്ഥലങ്ങളിൽ വനവൽക്കരണത്തിനു പണം നൽകി ഗ്രീൻ ക്രെഡിറ്റ് നേടാം. പദ്ധതിയുടെ ഭാഗമാക്കുന്ന സ്ഥലം 5 ഹെക്ടറിൽ കൂടുതൽ വേണമെന്നു നിബന്ധനയുണ്ട്. വ്യക്തിയോ സ്ഥാപനമോ പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ നൽകണം. തുക അടച്ചു കഴിഞ്ഞാൽ 2 വർഷത്തിനുള്ളിൽ വനം വകുപ്പ് മരംവച്ചുപിടിപ്പിക്കൽ നടത്തി റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീൻ ക്രെഡിറ്റ് അനുവദിക്കുക.