സഹകരണ ബാങ്ക് കൂട്ടിയ നിക്ഷേപ പലിശ കുറച്ചേക്കും
സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി പലിശ ഉയർത്തിയത് പഴയനിരക്കിലേക്ക് കുറച്ചേക്കും. ഇതിനായി മന്ത്രിയുടെ സാന്നിധ്യത്തിൽ പലിശനിർണയസമിതി യോഗം ഇന്ന് ചേരും.

തിരുവനന്തപുരം∙ സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി പലിശ ഉയർത്തിയത് പഴയനിരക്കിലേക്ക് കുറച്ചേക്കും. ഇതിനായി മന്ത്രിയുടെ സാന്നിധ്യത്തിൽ പലിശനിർണയസമിതി യോഗം ഇന്ന് ചേരും.
കഴിഞ്ഞ ജനുവരി 10 മുതൽ നടന്ന നിക്ഷേപ സമാഹരണത്തിൽ ഒരുമാസം കൊണ്ട് 23000 കോടിയുടെ നിക്ഷേപമാണ് സമാഹരിക്കാനായത്. ഇൗ നിക്ഷേപത്തിന് ഉയർന്ന പലിശ ലഭിക്കും. പലിശ വർധന കേരളബാങ്കിനും ബാധകമായിരുന്നു. ഇതോടെ കേരള ബാങ്കിൽ മറ്റു സംഘങ്ങൾ നിക്ഷേപിക്കുന്ന തുകയ്ക്കും ഇതേ പലിശ വർധന നൽകേണ്ടിവന്നു. ഇതു കേരള ബാങ്കിനെ ബാധിക്കുമെന്നതിനാലാണ് ഉയർന്ന പലിശ നിരക്കിൽ പുനരാലോചനയ്ക്കു യോഗം ചേരുന്നത്.