വരുമാനത്തിൽ 7% വർധന; പ്രിയമേറി അച്ചടി പരസ്യങ്ങൾ
അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ വൻ തോതിൽ തിരിച്ചു വരുന്നു. കോവിഡ്കാലത്ത് ഡിജിറ്റലിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറിയ പരസ്യങ്ങളുടെ ചെലവ് ഇക്കൊല്ലം അച്ചടിയിൽ 20,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ ആകെ പരസ്യച്ചെലവിന്റെ 3% മാത്രമാണ് അച്ചടിക്ക്. എന്നാൽ, ഇന്ത്യയിൽ 19 ശതമാനവും പത്രങ്ങൾ പ്രധാന പങ്കുവഹിക്കുന്ന അച്ചടി മാധ്യമങ്ങളിലാണ്.

കൊച്ചി∙ അച്ചടി മാധ്യമങ്ങളിലേക്ക് പരസ്യങ്ങൾ വൻ തോതിൽ തിരിച്ചു വരുന്നു. കോവിഡ്കാലത്ത് ഡിജിറ്റലിലേക്കും സോഷ്യൽ മീഡിയയിലേക്കും മാറിയ പരസ്യങ്ങളുടെ ചെലവ് ഇക്കൊല്ലം അച്ചടിയിൽ 20,000 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. ആഗോള തലത്തിൽ ആകെ പരസ്യച്ചെലവിന്റെ 3% മാത്രമാണ് അച്ചടിക്ക്. എന്നാൽ, ഇന്ത്യയിൽ 19 ശതമാനവും പത്രങ്ങൾ പ്രധാന പങ്കുവഹിക്കുന്ന അച്ചടി മാധ്യമങ്ങളിലാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതലാണിതെന്ന് മാഡിസൺ അഡ്വർടൈസിങ് റിപ്പോർട്ടിൽ പറയുന്നു. വിട്ടുമാറാത്ത പത്രവായനാ ശീലവും പാരമ്പര്യവുമാണു കാരണമെന്ന് മാഡിസൺ വേൾഡ് ചെയർമാൻ സാം ബൽസാര ചൂണ്ടിക്കാട്ടി.
അച്ചടിക്കു കിട്ടുന്ന പരസ്യവരുമാനത്തിൽ 7% വർധന കഴിഞ്ഞ വർഷം ഉണ്ടായി. കോവിഡിനു മുൻപുള്ള സ്ഥിതിയിലെത്തുകയും ചെയ്തു. വായനക്കാർ ഡിജിറ്റൽ ലോകവും സോഷ്യൽ മീഡിയയും മടുത്ത് അച്ചടി മാധ്യമങ്ങളിലേക്കു തിരിച്ചു വരുന്ന പ്രവണത കൂടുന്നത് ഇതിനു കാരണമാണെന്നു ബാങ് ഇൻ ദ് മിഡിൽ മാനേജിങ് പാർട്നർ പ്രതാപ് സുതൻ പറയുന്നു.
കഴിഞ്ഞ 3 വർഷം ഇന്ത്യയിൽ അച്ചടി രംഗത്തെ പരസ്യ വരുമാനം
2021–16595 കോടി രൂപ
2022–18470 കോടി രൂപ
2023–19250 കോടി രൂപ
കേരളത്തിൽ ഏറെ മുന്നിൽ അച്ചടി പരസ്യം
കേരളത്തിലെ പരസ്യച്ചെലവിന്റെ 40% അച്ചടിക്കാണ്. ഐആർഎസ് ഡേറ്റ അനുസരിച്ച് ഡിജിറ്റൽ മാധ്യമങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് അച്ചടി മാധ്യമങ്ങളുടെ വായനക്കാരിലുള്ള സ്വാധീനം. ദേശീയ ശരാശരിയുടെ നാലിരട്ടിയാണ് കേരളത്തിൽ പത്രങ്ങളുടെ വ്യാപനം.
അച്ചടി പരസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രമുഖർ പറയുന്നു
കല്യാൺ ജ്വല്ലേഴ്സ് ബ്രാൻഡ് പ്രശസ്തമായതിൽ അച്ചടി പരസ്യങ്ങൾക്കുള്ള പങ്ക് അദ്ഭുതാവഹം. ചെയർമാൻ ടി.എസ്. കല്യാണരാമൻ.
ഏത് പരസ്യ ക്യാംപെയ്ൻ തുടങ്ങുമ്പോഴും അച്ചടിക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. വിശ്വാസ്യതയാണു കാരണം. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്.
നന്തിലത്തിന്റെ പേര് സർവ വീടുകളിലും എത്തിയതിനു പിന്നിൽ 40 വർഷമായി ചെയ്യുന്ന പത്ര പരസ്യങ്ങളാണ്. ചെയർമാൻ ഗോപു നന്തിലത്ത്.
പുതിയ ഉൽപന്നങ്ങൾ ജനമനസ്സുകളിലേക്ക് എത്തിക്കാൻ പത്രമാണ് ഏറ്റവും ഫലപ്രദം. ഭീമാ ജൂവൽസ് ചെയർമാൻ ബിന്ദുമാധവ്.
മറ്റേത് മാധ്യമം ഉണ്ടായാലും അച്ചടിക്കാണ് ഏറ്റവും സ്വാധീനം. വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാഖ്.
മൈജി ബ്രാൻഡിന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചത് മനോരമയും അച്ചടി മാധ്യമങ്ങളുമാണ്. മൈജി സിഎംഡി എ.കെ.ഷാജി.