വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് കൊടുക്കാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്. 2023ൽ അബ്കാരി നിയമത്തിൽ ഭേദഗതി നടത്തിയപ്പോൾ കർഷകരെ സഹായിക്കാൻ കേരളത്തിലെ പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിന് പ്രോൽസാഹനം നൽകുമെന്നു പറഞ്ഞിരുന്നു. വൻകിട മദ്യക്കമ്പനികളെ മാറ്റി നിർത്തുന്നതിനും പ്രാദേശിക കാർഷിക തൊഴിലും വരുമാനവും കൂട്ടുന്നതിനും ലക്ഷ്യംവച്ചുള്ള പദ്ധതിയെന്നാണ് പ്രഖ്യാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് കൊടുക്കാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്. 2023ൽ അബ്കാരി നിയമത്തിൽ ഭേദഗതി നടത്തിയപ്പോൾ  കർഷകരെ സഹായിക്കാൻ കേരളത്തിലെ പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിന് പ്രോൽസാഹനം നൽകുമെന്നു പറഞ്ഞിരുന്നു. വൻകിട മദ്യക്കമ്പനികളെ മാറ്റി നിർത്തുന്നതിനും പ്രാദേശിക കാർഷിക തൊഴിലും വരുമാനവും കൂട്ടുന്നതിനും ലക്ഷ്യംവച്ചുള്ള പദ്ധതിയെന്നാണ് പ്രഖ്യാപിച്ചത്. ചക്ക, മാങ്ങ, കശുമാങ്ങ, മരച്ചീനി തുടങ്ങിയവയിൽ നിന്ന് മദ്യമുണ്ടാക്കുമെന്നായിരുന്നു ബജറ്റിലും പറ‍ഞ്ഞിരുന്നത്. ഇത്തരത്തിൽ കേരളത്തിലെ കർഷകരെ സഹായിക്കാൻ പ്രഖ്യാപിച്ച പദ്ധതിയിൽ വൻകിട മദ്യകമ്പനിയുടെ അപേക്ഷയെങ്ങനെ വന്നുവെന്നാണ് ഉയർന്നിരിക്കുന്ന സംശയം. 

ഒരു വൻകിട മദ്യകമ്പനിയാണ് വീര്യം കുറ‍ഞ്ഞ മദ്യവിൽപനയ്ക്ക് മദ്യത്തിന്റെ നികുതി കുറച്ചു തരണമെന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയത്. നികുതി നിരക്ക് നിലവിൽ 400 രൂപയ്ക്ക് മുകളിലുളള ഒരു ഫുൾ ബോട്ടിലിന് 251% വും 400 രൂപയിൽ താഴെയുള്ള മദ്യത്തിന് 241% നികുതിയുമാണ് ഇൗടാക്കുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമെങ്കിൽ നികുതി 80% വരെയാക്കണമെന്ന് മദ്യക്കമ്പനിയുടെ ആവശ്യം.

ADVERTISEMENT

ഇതിനിടയിൽ ജിഎസ്ടി കമ്മിഷണർ അവധിയെടുത്തതും സ്പെഷൽ കമ്മിഷണർ അധിക ചുമതലയിൽ ഇരിക്കെ ഇൗ ഫയൽ വേഗത്തിൽ നീക്കിയതും ആരോപണമായതോടെ സർക്കാർ പ്രതിരോധത്തിലുമായി. മദ്യനയത്തിൽപ്പെടാത്ത വീര്യം കുറഞ്ഞ മദ്യവുമായി മദ്യക്കമ്പനികളുടെ വരവിന് വഴിയൊരുക്കുന്നത് രാഷ്ട്രീയമായും ‘പിടിവിട്ടു’ പോയി.

English Summary:

Alcohol controversy