8 ലക്ഷത്തിനു മിനികൂപ്പർ വേണോ?
കൊച്ചി∙ കള്ളക്കടത്തുകാരിൽ നിന്നു കസ്റ്റംസ് വേട്ടയാടി പിടികൂടിയ മിനികൂപ്പർ കാർ അടക്കമുള്ള വാഹനങ്ങളും ഉടമകൾ കൊച്ചിൻ പോർട്ടിൽ നിന്നും കൈപ്പറ്റാതിരുന്ന വിദേശനിർമിത ഗൃഹോപകരണങ്ങളും അടക്കം ലേലം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. പിടികൂടുന്ന ഉപയോഗപ്രദമായ സാധനങ്ങൾ കൊച്ചി കസ്റ്റംസ് ഹൗസിലെ ഗോഡൗണിൽ നിറഞ്ഞതോടെയാണ്

കൊച്ചി∙ കള്ളക്കടത്തുകാരിൽ നിന്നു കസ്റ്റംസ് വേട്ടയാടി പിടികൂടിയ മിനികൂപ്പർ കാർ അടക്കമുള്ള വാഹനങ്ങളും ഉടമകൾ കൊച്ചിൻ പോർട്ടിൽ നിന്നും കൈപ്പറ്റാതിരുന്ന വിദേശനിർമിത ഗൃഹോപകരണങ്ങളും അടക്കം ലേലം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. പിടികൂടുന്ന ഉപയോഗപ്രദമായ സാധനങ്ങൾ കൊച്ചി കസ്റ്റംസ് ഹൗസിലെ ഗോഡൗണിൽ നിറഞ്ഞതോടെയാണ് ആവശ്യക്കാർക്കു ലേലം ചെയ്തു വിൽക്കാൻ അനുവാദം തേടിയത്. നിയമപരമായ പ്രശ്നങ്ങളെല്ലാം ഒഴിവാക്കി ലേലക്കാർക്കു വാഹനങ്ങൾ പുതിയ റജിസ്ട്രേഷനിലാക്കിയാണു കസ്റ്റംസ് നൽകാൻ ഒരുങ്ങുന്നത്. മിനികൂപ്പർ അടക്കം 2018, 2019 വർഷങ്ങളിൽ റജിസ്റ്റർ ചെയ്ത അധികം ഉപയോഗിക്കാത്ത ഇന്ത്യൻ കാറുകളും ലേലത്തിനുണ്ട്. 8 ലക്ഷം രൂപയാണു മിനികൂപ്പറിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. 13നു 12നും 4.30നും ഇടയിൽ ഇ–ഓക്‌ഷനിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ അതിനു മുൻപ് എംഎസ്ടിസിയുടെ (മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷൻ ലിമിറ്റഡ്) ഇ കൊമേഴ്സ് പോർട്ടൽ വഴി റജിസ്റ്റർ ചെയ്യണം. പ്രവർത്തന ക്ഷമവും ഉന്നത നിലവാരവുമുള്ള ഉത്പന്നങ്ങൾ മാത്രമാണു ലേലം ചെയ്യുന്നതെന്നു കസ്റ്റംസ് വെയർഹൗസ് അധികാരികൾ പറഞ്ഞു.