കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എജ്യു–ടെക് കമ്പനി ബൈജൂസ് ബെംഗളൂരുവിലെ ആസ്ഥാന മന്ദിരം ഒഴികെയുള്ള ഓഫിസുകൾ ഒഴിയുന്നു. 14000 ജീവനക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചെങ്കിലും 300 ട്യൂഷൻ സെന്ററുകൾ പതിവു പോലെ പ്രവർത്തിക്കും. ബെംഗളൂരുവിലെ ആസ്ഥാനത്തു മാത്രമായി ആയിരത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എജ്യു–ടെക് കമ്പനി ബൈജൂസ് ബെംഗളൂരുവിലെ ആസ്ഥാന മന്ദിരം ഒഴികെയുള്ള ഓഫിസുകൾ ഒഴിയുന്നു. 14000 ജീവനക്കാരോടു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചെങ്കിലും 300 ട്യൂഷൻ സെന്ററുകൾ പതിവു പോലെ പ്രവർത്തിക്കും. ബെംഗളൂരുവിലെ ആസ്ഥാനത്തു മാത്രമായി ആയിരത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 22 ശതകോടി ഡോളറിൽ നിന്ന് 20 ദശലക്ഷം ഡോളറായി 99% മൂല്യം ഇടിച്ചതിനെ ചോദ്യം ചെയ്ത് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിനെ (എൻസിഎൽടി) നിക്ഷേപ പങ്കാളികൾ സമീപിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ ചേർന്ന ഇജിഎമ്മിൽ (എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിങ്) ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ പുറത്താക്കാനും ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. എന്നാൽ, തീരുമാനം ഇന്നു വരെ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

English Summary:

Byjus offices vacated