ജെറ്റ് എയർവേയ്സ് ഉടമസ്ഥത കൈമാറാൻ നിർദേശം
ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാൽറോക്ക് കൺസോർഷ്യത്തിന്(ജെകെസി) കൈമാറാൻ ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ(എൻസിഎൽഎടി) നിർദേശം നൽകി. ഉടമസ്ഥാവകാശം കൈമാറുന്നതിനെതിരെ ജെറ്റ് എയർവേയ്സ് കുടിശിക വരുത്തിയിട്ടുള്ള ബാങ്കുകളുടെ കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയാണ് നിർദേശം. കൈമാറ്റം 90 ദിവസത്തിനകം പൂർത്തിയാക്കണം.

മുംബൈ∙ ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാൽറോക്ക് കൺസോർഷ്യത്തിന്(ജെകെസി) കൈമാറാൻ ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ(എൻസിഎൽഎടി) നിർദേശം നൽകി. ഉടമസ്ഥാവകാശം കൈമാറുന്നതിനെതിരെ ജെറ്റ് എയർവേയ്സ് കുടിശിക വരുത്തിയിട്ടുള്ള ബാങ്കുകളുടെ കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയാണ് നിർദേശം. കൈമാറ്റം 90 ദിവസത്തിനകം പൂർത്തിയാക്കണം. ഈ സമയത്തിനുള്ളിൽ ജെകെസി എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും നേടണം.
കൺസോർഷ്യം ബാങ്ക് ഗാരന്റിയായി അടച്ചിട്ടുള്ള 150 കോടി രൂപ, ആകെ അടയ്ക്കാനുള്ള 350 കോടി രൂപയിലെ ആദ്യ ഗഡുവായി കണക്കാക്കണമെന്നും എസ്ബിഐ അടക്കമുള്ള ബാങ്കുകളോടു നിർദേശിച്ചു. ഉടമസ്ഥാവകാശ കൈമാറ്റം സംബന്ധിച്ച് ബാങ്കുകളും ജെകെസിയും തമ്മിൽ ഒരു വർഷത്തിലേറെയായി നിയമപോരാട്ടം തുടരുകയായിരുന്നു. ബാങ്കുകൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, എൻസിഎൽഎടിയെ സമീപിക്കാനായിരുന്നു നിർദേശം.
2019 ഏപ്രിലിലാണ് ജെറ്റ് സർവീസ് നിർത്തിയത്. യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപ്പിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം ഏറ്റെടുത്തതോടെയാണ് കമ്പനിക്കു പുതുജീവൻ ലഭിച്ചത്. സർവീസ് ഈ വർഷം തന്നെ പുനരാരംഭിച്ചേക്കും.