കൊപ്ര സംഭരണത്തിൽ ഉറക്കംതൂങ്ങി കേരളം
കേന്ദ്രം പുതിയ താങ്ങുവില നിശ്ചയിച്ച്, നാഫെഡ് കൊപ്രസംഭരണത്തിനു തയാറായിട്ടും കേരളം കൊപ്രസംഭരണത്തിനു നടപടികളാരംഭിച്ചില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുന്നിൽക്കണ്ട് സംഭരണം തടസ്സപ്പെടാതിരിക്കാൻ തമിഴ്നാട് പ്രത്യേക ഉത്തരവിറക്കിയപ്പോഴും കേരളം കണ്ണു തുറന്നിട്ടില്ല. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ നടപടികൾ വൈകിയതിനാൽ സെപ്റ്റംബർ 9 മുതൽ ഡിസംബർ 24 വരെ മാത്രമാണ് കേരളത്തിൽ സംഭരണം നടന്നത്.

കോഴിക്കോട്∙ കേന്ദ്രം പുതിയ താങ്ങുവില നിശ്ചയിച്ച്, നാഫെഡ് കൊപ്രസംഭരണത്തിനു തയാറായിട്ടും കേരളം കൊപ്രസംഭരണത്തിനു നടപടികളാരംഭിച്ചില്ല. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുന്നിൽക്കണ്ട് സംഭരണം തടസ്സപ്പെടാതിരിക്കാൻ തമിഴ്നാട് പ്രത്യേക ഉത്തരവിറക്കിയപ്പോഴും കേരളം കണ്ണു തുറന്നിട്ടില്ല.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ നടപടികൾ വൈകിയതിനാൽ സെപ്റ്റംബർ 9 മുതൽ ഡിസംബർ 24 വരെ മാത്രമാണ് കേരളത്തിൽ സംഭരണം നടന്നത്. ഇതുകാരണം സർക്കാരിന്റെ താങ്ങുവിലയുടെ ആനുകൂല്യം സംസ്ഥാനത്തെ നാളികേര കർഷകർക്ക് കാര്യമായി ലഭിച്ചില്ല. 50,000 ടൺ കൊപ്ര സംഭരിക്കാമെന്നിരിക്കെ കേരളത്തിലെ കർഷകരിൽനിന്ന് വെറും 1200 ടൺ മാത്രമായിരുന്നു കഴിഞ്ഞ വർഷം സംഭരിക്കാനായത്. കഴിഞ്ഞവർഷം തമിഴ്നാട് ആദ്യഘത്തിൽ 50,000 ടൺ സംഭരിച്ചു വീണ്ടും 30,000 ടൺ സംഭരിക്കാൻ കേന്ദ്രാനുമതി നേടി. അതും കർഷകരിൽനിന്നു സംഭരിക്കുകയായിരുന്നു. കേരളമാവട്ടെ നടപടിക്രമങ്ങൾ 3 മാസം വൈകിയാണ് സംഭരണത്തിലേക്ക് കടന്നത്.
കേരളത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ), മാർക്കറ്റ് ഫെഡ്, സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ എന്നീ ഏജൻസികൾക്കാണ് സംഭരണത്തിന് അവകാശമുള്ളത്. ഇതിൽ സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ അവസാനനിമിഷം സംഭരണത്തിൽനിന്ന് പിന്മാറി. കിലോയ്ക്ക് 108.60 രൂപയായിരുന്ന താങ്ങുവില കേന്ദ്രം 111.60 രൂപ ആയി വർധിപ്പിച്ചിട്ടുണ്ട്.