'100% വെജിറ്റേറിയൻ റസ്റ്ററന്റുകളിൽ' നിന്നുള്ള ഭക്ഷണം മാത്രം വിതരണം ചെയ്യാനായി പ്രത്യേക ഡെലിവറി ഏജന്റുമാരെ നിയോഗിക്കാനുള്ള ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയുടെ നീക്കം പുലിവാൽ പിടിച്ചു. പച്ച നിറമുള്ള ടീ–ഷർട്ട് ധരിച്ച ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്ന സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്റെ പ്രഖ്യാപനം 24 മണിക്കൂർ തികയും മുൻപ് പിൻവലിക്കേണ്ടി വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ '100% വെജിറ്റേറിയൻ റസ്റ്ററന്റുകളിൽ' നിന്നുള്ള ഭക്ഷണം മാത്രം വിതരണം ചെയ്യാനായി പ്രത്യേക ഡെലിവറി ഏജന്റുമാരെ നിയോഗിക്കാനുള്ള ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സൊമാറ്റോയുടെ നീക്കം പുലിവാൽ പിടിച്ചു. പച്ച നിറമുള്ള ടീ–ഷർട്ട് ധരിച്ച ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്ന സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്റെ പ്രഖ്യാപനം 24 മണിക്കൂർ തികയും മുൻപ് പിൻവലിക്കേണ്ടി വന്നു.

വെജിറ്റേറിയൻ റസ്റ്ററന്റുകളിൽ നിന്ന് മാത്രമായി ഡെലിവറി ചെയ്യാൻ പ്രത്യേക ഡെലിവറി ഏജന്റുമാരുണ്ടാകുമെങ്കിലും എല്ലാവരുടെ വസ്ത്രം ചുവപ്പായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഭക്ഷണത്തിന്റെ പേരിൽ വിവേചനമുണ്ടാക്കുകയാണ് സൊമാറ്റോയുടെ ശ്രമമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. നിലവിൽ വെജിറ്റേറിയൻ, നോൺ–വെജിറ്റേറിയൻ ഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യം സൊമാറ്റോയിലുണ്ടെങ്കിലും '100% വെജിറ്റേറിയൻ' റസ്റ്ററന്റുകളിൽ നിന്നുള്ള ഡെലിവറിക്കായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് എന്തിനാണെന്നും ചോദ്യമുയർന്നു. രണ്ടുതരം ഡ്രസ് കോഡ് കൊണ്ടുവന്നാൽ  ചുവപ്പ് വസ്ത്രധാരികളായ ഏജന്റുമാർ നോൺ–വെജ് ഭക്ഷണമാണ് ഡെലിവർ ചെയ്യുന്നതെന്ന തെറ്റിദ്ധാരണയുണ്ടാക്കാമെന്ന ആശങ്കയും ദീപീന്ദർ ഗോയൽ പിന്നീട് പങ്കുവച്ചു.

ADVERTISEMENT

ഭക്ഷണം വീട്ടിലെത്തിക്കുന്നയാൾ ഇതരസമുദായക്കാരനാണെന്നറി‍ഞ്ഞ് ഓർഡർ റദ്ദാക്കിയ ഉപഭോക്താവിന് 2019ൽ സൊമാറ്റോ മറുപടി നൽകിയത് ഇങ്ങനെയായിരുന്നു– ‘ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണ്’.

English Summary:

Zomato Vegetarian delivery controversy