ഭക്ഷ്യ ഉൽപന്നങ്ങളും മറ്റും വില കുറച്ചു നൽകുന്ന സപ്ലൈകോയുടെ വിപുലമായ ഈസ്റ്റർ– റമസാൻ– വിഷു ചന്തകൾ ഇത്തവണയില്ല. പകരം എല്ലാ താലൂക്കുകളിലെയും ഓരോ വിൽപനശാലയിൽ ചന്ത നടക്കുന്നതായി അറിയിച്ച് ബാനർ കെട്ടി നാളെ മുതൽ ഏപ്രിൽ 13 വരെ സാധനങ്ങൾ വിൽപന നടത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഭക്ഷ്യ ഉൽപന്നങ്ങളും മറ്റും വില കുറച്ചു നൽകുന്ന സപ്ലൈകോയുടെ വിപുലമായ ഈസ്റ്റർ– റമസാൻ– വിഷു ചന്തകൾ ഇത്തവണയില്ല. പകരം എല്ലാ താലൂക്കുകളിലെയും ഓരോ വിൽപനശാലയിൽ ചന്ത നടക്കുന്നതായി അറിയിച്ച് ബാനർ കെട്ടി നാളെ മുതൽ ഏപ്രിൽ 13 വരെ സാധനങ്ങൾ വിൽപന നടത്തും. 

ഇന്നലെ ചേർന്ന സപ്ലൈകോയുടെ ഉന്നതതല യോഗമാണ്  തീരുമാനമെടുത്തത്. ബാനർ കെട്ടി ചന്തകൾ നടത്തുന്നതിന്റെ ഫോട്ടോയെടുത്ത് അയയ്ക്കാൻ എല്ലാ ഡിപ്പോ മാനേജർമാർക്കും സപ്ലൈകോ നിർദേശം നൽകി. സപ്ലൈകോയിലെ എല്ലാ വിൽപനശാലകളിലും വിവിധ ബ്രാൻഡഡ്, നിത്യോപയോഗ സാധനങ്ങൾക്ക് മാർച്ച് 12 മുതൽ പ്രഖ്യാപിച്ച ഗോൾഡൻ ഓഫർ ഈ ചന്തകളിലും ലഭിക്കും. ദുഃഖവെള്ളി ദിനമായ മാർച്ച് 29, ഈസ്റ്റർ ദിനമായ 31, റമസാൻ അവധിയായ ഏപ്രിലിൽ 10 എന്നീ തീയതികളിലും സ്റ്റോക്ക് കണക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലും ചന്തകളും വിൽപനശാലകളും പ്രവർത്തിക്കില്ല. 

ADVERTISEMENT

അതേസമയം, റേഷൻ കാർഡ് ഉടമകൾക്കു ലഭിക്കുന്ന 13 ഇനം സബ്സിഡി സാധനങ്ങൾ മിക്കയിടത്തും സ്റ്റോക്കില്ലെന്നു പരാതിയുണ്ട്. എന്നാൽ, പഞ്ചസാര ഒഴികെയുള്ളവ ഉടൻ എത്തുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്.

English Summary:

Supplyco markets