അടിക്കടി പണം പെരുകിടുമ്പോൾ
പണ്ടൊക്കെ കാശുകാരെ വിശേഷിപ്പിക്കാൻ ലക്ഷപ്രഭു, കോടീശ്വരൻ എന്നീ 2 വാക്കുകൾ മതിയായിരുന്നു. ഇപ്പൊ ലക്ഷമൊക്കെ ചീള് കേസായി. കോടിയും വിലയിടിഞ്ഞ് പഴയ ലക്ഷത്തിന്റെ ലവലിലോട്ടു താഴ്ന്നു. ഒരുപാട് കോടികളുള്ളവരെ വിളിക്കാൻ ശതകോടീശ്വരൻ എന്നൊരു വാക്ക് കണ്ടുപിടിച്ചു. ശതം നൂറ്. ആയിരം കോടിയും കടന്ന് പണം പെരുകിയവരെ അപ്പോൾ എന്തു വിളിക്കും?

ഇംഗ്ലിഷിൽ മില്യനർ,ബില്യനർ എന്നീ 2 വാക്കുകളുണ്ട്. മില്യൻ 10 ലക്ഷം, ബില്യൻ 100 കോടി. പക്ഷേ പത്തു ലക്ഷം രൂപയും 100 കോടി രൂപയും ഉണ്ടായിരുന്നാൽ മില്യനറും ബില്യനറുമൊന്നുമാവില്ല. ഡോളറിൽ വേണം. രൂപയുടെ 83 ഇരട്ടി. മില്യനർ എന്നാൽ ഒരു മില്യൻ ഡോളറിന്റെ ആസ്തിയുള്ളയാൾ എന്നാണ്. 8 കോടിയിലേറെ. ബില്യനർ എന്നു വിളിക്കണമെങ്കിൽ 100 കോടി ഡോളർ ആസ്തി വേണം.–8000 കോടിക്കു മേലേ!
ഇമ്മാതിരി ആൾക്കാർ ഇന്ത്യയിൽ എത്രയുണ്ട്? ഇതൊക്കെ നോക്കിയിരുന്ന് കണ്ടുപിടിക്കാൻ ഫോബ്സ്,ക്രെഡിറ്റ് സ്വിസ് പോലെ കാശുകാരുടെ കണക്കെടുത്ത് ലിസ്റ്റുണ്ടാക്കുന്ന പ്രഫഷനൽ ഗ്രൂപ്പുകളുണ്ട്. അവരുടെ ലിസ്റ്റ് നോക്കിയാണ് വിലപിടിച്ച ലക്ഷ്വറി ഉൽപന്നങ്ങളുടെ വിപണനവും മറ്റും. അങ്ങനെയൊരു കണക്കനുസരിച്ച് ഇന്ത്യയിൽ മില്യനർമാർ അഥവാ 8 കോടി രൂപ മിനിമം മുതലുള്ളവർ എത്രയുണ്ടെന്നാ? എട്ടര ലക്ഷം പേർ!!! 10 കൊല്ലം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 4,73000 മില്യനർമാർ കൂടിയത്രെ.
പുത്തൻപണക്കാരുടെ എണ്ണത്തിൽ വർഷം 8.5% വളർച്ചയുമുണ്ട് . ജിഡിപി വളർച്ചയേക്കാൾ കൂടുതൽ. ഇതൊക്കെയല്ലേ പുതിയ കാലത്തെ പുരോഗമന സാഹിത്യം...യേത്?
അപ്പോൾ ബില്യനർമാരോ? 8000 കോടിയിലേറെ മുതലുള്ളവർ? അദാനി, അംബാനി എന്നൊക്കെ എല്ലാവരുടേയും നാക്കേൽ വരുമെങ്കിലും അവരുടെ ക്ലബ്ബിൽ ആള് കുറവാണ്. ഫോബ്സ് കണക്കനുസരിച്ച് വെറും 186 പേർ! ഇവർ തമ്മിൽ ആരെടാ വലിയവൻ എന്ന മൽസരവുമുണ്ട്. ഓരോ വർഷവും ചിലർ ലിസ്റ്റിൽ നിന്നു പുറത്താവുന്നു, ചിലർ കേറുന്നു. ജ്ഞാനപ്പാനയിൽ പറയും പോലെ ചിലർ തണ്ടിലേറുന്നു, ചിലരുടെ തോളിൽ മാറാപ്പ് കേറുന്നു.
അനിൽ അംബാനി ബെസ്റ്റ് ഉദാഹരണം. ഒരേ കുടുംബത്തിൽ ജനിച്ചിട്ടും, തുല്യമായി സ്വത്ത് കിട്ടിയിട്ടും ചേട്ടൻ മുകേഷ് എവിടെ അനിയൻ അനിൽ എവിടെ...!!
പണം പെരുകുമ്പോൾ കുറേപ്പേർ ദുബായിലേക്കോ ലണ്ടനിലേക്കോ താമസം മാറ്റും. ചിലർ എറിഞ്ഞു കളിക്കും. അങ്ങനെയാണ് തട്ടിപ്പുകാർക്ക് ചാകരയാകുന്നത്.
ഒടുവിലാൻ∙ പണ്ടൊക്കെ പെട്രോൾ പമ്പും ഗ്യാസ് ഏജൻസിയും പൊടിപ്പുമില്ലും ഓട്ടുകമ്പനിയുമൊക്കെ ഉണ്ടെങ്കിൽ കോടീശ്വരനെന്ന ജാഡയിൽ നാട്ടുപ്രമാണിയായി നടക്കാമായിരുന്നു. ഇപ്പോ ഇതൊക്കെ പറഞ്ഞാൽ കേൾക്കുന്നവർ കോട്ടുവായിടും.