എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായാണ്‌ 4 വിമാനത്താവളങ്ങളിൽ നിന്നു കൂടുതൽ ആഭ്യന്തര- വിദേശ സർവീസുകൾ. കൊച്ചിയിൽ നിന്ന് ആഴ്‌ച തോറുമുള്ള സർവീസുകളുടെ എണ്ണം 93 ൽ നിന്ന്‌ 104 ആയി മാറും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙  എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിന്റെ  ഭാഗമായാണ്‌ 4 വിമാനത്താവളങ്ങളിൽ നിന്നു കൂടുതൽ ആഭ്യന്തര- വിദേശ സർവീസുകൾ.  കൊച്ചിയിൽ നിന്ന് ആഴ്‌ച തോറുമുള്ള സർവീസുകളുടെ എണ്ണം 93 ൽ നിന്ന്‌ 104 ആയി മാറും. ദമാം, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക്‌ അധിക സർവീസുകൾ ആരംഭിച്ചു. ഹൈദരാബാദിലേക്കും കൊൽക്കത്തയിലേക്കും പുതിയ സർവീസുകൾ  തുടങ്ങി. 

കോഴിക്കോട്‌ നിന്ന് ആഴ്‌ച തോറുമുള്ള സർവീസുകളുടെ എണ്ണം 77ൽ നിന്ന്‌ 87 ആക്കി. ഇതിൽ പുതുതായി ആരംഭിച്ച ബെംഗളൂരു സർവീസും എണ്ണം വർധിപ്പിച്ച റാസൽ ഖൈമ,  ദമാം സർവീസുകളും ഉൾപ്പെടുന്നു. കണ്ണൂരിൽ നിന്ന്  12 അധിക സർവീസുകളാണ് നടത്തുന്നത്. തിരുവനന്തപുരത്ത്‌ നിന്നുള്ള വിമാന സർവീസുകളുടെ എണ്ണം 35 ൽ നിന്ന് 63 ആകും. ബെംഗളൂരു, ഹൈദരാബാദ്‌, ചെന്നൈ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടി. 

English Summary:

Air India express with more flight services from Kerala