അടുത്ത റെക്കോർഡ്! 57,000 രൂപയുണ്ടെങ്കിൽ കഷ്ടി ഒരു പവൻ വാങ്ങാം
Mail This Article
വീണ്ടും ഞെട്ടിച്ച് സ്വർണം. എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ച് ഗ്രാമിന് 6,535 രൂപയിലും പവന് 52,280 രൂപയിലുമെന്ന പുതിയ റെക്കോർഡാണ് ഇന്ന് സ്വർണം ഇട്ടത്
ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 57,000 രൂപയ്ക്ക് അടുത്ത് നൽകണം. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞ് ഗ്രാമിന് 6,415 രൂപയിലും പവന് 51,320 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
അതേ സമയം രാജ്യാന്തര സ്വർണ വില 2320 കടന്ന് 2328 ഡോളർ എന്ന പുതിയ ഉയരം രേഖപ്പെടുത്തി.
24 കാരറ്റ് സ്വർണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയാണ്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണത്തിനായുള്ള സമീപകാല ഡിമാൻഡ് ശക്തമാണ്.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നു.
ഈ വർഷം നിരവധി രാജ്യങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുന്നു. സ്വർണത്തിന്റെ ചുവട് പിടിച്ച് വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഒരു ഗ്രാമിന്റെ വില 87 രൂപയായിട്ടുണ്ട്.