ആശ്വാസം, ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് ദിവസങ്ങളായി റെക്കോർഡിട്ടു കൊണ്ടിരുന്ന സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 500 രൂപയും ശനിയാഴ്ച കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,650 രൂപയിലും പവന് 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 800 രൂപ വർധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 53,760 രൂപയിലാണ്

സംസ്ഥാനത്ത് ദിവസങ്ങളായി റെക്കോർഡിട്ടു കൊണ്ടിരുന്ന സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 500 രൂപയും ശനിയാഴ്ച കുറഞ്ഞു. ഇതോടെ യഥാക്രമം 6,650 രൂപയിലും 53,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 800 രൂപ വർധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 53,760 രൂപയിലാണ് വ്യാപാരം നടന്നത്.
യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തുമെന്ന് സൂചന നില നിന്നിരുന്നതിനാൽ രാജ്യാന്തര സ്വർണവില 2420 ഡോളറിലേക്ക് കുതിച്ചെങ്കിലും പിന്നീട് സാങ്കേതികമായ തിരുത്തൽ നടത്തി 80 ഡോളർ കുറഞ്ഞ് 2343 ഡോളറിലേക്ക് താഴുകയായിരുന്നു. അതേ സമയം സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് ആശ്വാസമായി. എങ്കിലും ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഈ ആഴ്ച സ്വർണ വിലയിൽ വൻ കുതിപ്പായിരുന്നു രേഖപ്പെടുത്തിയത്. 52,000 രൂപയ്ക്ക് മുകളിൽ ആദ്യമായി സ്വർണം എത്തിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. ബുധനാഴ്ച പവന് 53,000 കടന്നിരുന്നു. അതോടൊപ്പം ഈ ആഴ്ച ഒരേ ദിവസം രണ്ട് തവണ വില വർധിച്ച് റെക്കോർഡ് നിരക്കുകൾ മറികടക്കുകയും ചെയ്തിരുന്നു.