പണം നിറച്ച ചാക്കുകളേക്കാൾ നല്ലതാണ് ഇലക്ട്റൽ ബോണ്ട്: നിർമല സീതാറാം
ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്ന ഇലക്ട്‌റൽ ബോണ്ട്, പണച്ചാക്കുകൾ നൽകിയിരുന്ന പഴയ സമ്പ്രദായത്തേക്കാൾ നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൗരന്മാർക്കോ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാനും, ഒരു രാഷ്ട്രീയ പാർട്ടിക്ക് നൽകാനും കഴിയുന്ന

ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്ന ഇലക്ട്‌റൽ ബോണ്ട്, പണച്ചാക്കുകൾ നൽകിയിരുന്ന പഴയ സമ്പ്രദായത്തേക്കാൾ നല്ലതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പൗരന്മാർക്കോ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാനും, ഒരു രാഷ്ട്രീയ പാർട്ടിക്ക് നൽകാനും കഴിയുന്ന ബോണ്ടുകളായിരുന്നു ഇലക്ട്റൽ ബോണ്ടുകൾ.
ഈ പലിശ രഹിത ബോണ്ടുകൾ വാങ്ങുന്നവർ വാങ്ങിയ കാര്യം ആരോടും പറയേണ്ട ആവശ്യമില്ലാത്തതിനാലും രാഷ്ട്രീയ പാർട്ടികൾ പണത്തിന്റെ ഉറവിടം കാണിക്കേണ്ട ആവശ്യമില്ലാത്തതിനാലും മുഴുവൻ പ്രക്രിയയും അജ്ഞാതമായിരുന്നു. ഇതിനെച്ചൊല്ലിയായിരുന്നു കേന്ദ്ര സർക്കാരിന് വൻ വിമർശനം നേരിടേണ്ടി വന്നത്.
ഇലക്ട്റൽ ബോണ്ടുകൾക്ക് മുൻപ് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിരുന്ന ഫണ്ടുകൾ എവിടെനിന്നു ആര് കൊടുത്തതാണ് എന്നതിൽ ഒരു വ്യക്തത ഉണ്ടായിരുന്നില്ലെന്നും ധനമന്ത്രി നിർമല സീതാറാം പറഞ്ഞു. സ്വർണമായും ഫ്ളാറ്റുകളായും വരെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയിരുന്ന സിസ്റ്റത്തിൽ നിന്ന് ഇലക്ട്‌റൽ ബോണ്ടുകളിലേക്ക് വന്നപ്പോൾ കൂടുതൽ സുതാര്യത വന്നിരുന്നുവെന്നും അവർ പറഞ്ഞു.
"പാർലമെന്ററിൽ നിയമം പാസാക്കിയാണ് ഇലക്ട്‌റൽ ബോണ്ട് എന്ന സംവിധാനം ഉണ്ടാക്കിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും അത് പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇലക്ട്‌റൽ ബോണ്ടുകൾ 'എല്ലാം തികഞ്ഞ' ഒരു സംവിധാനമായിരുന്നില്ലെങ്കിലും പഴയ മോശമായ പണ കൈമാറ്റ പരിപാടികളെക്കാൾ നല്ലതായിരുന്നു" എന്നും നിർമല സീതാറാം ആവർത്തിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിങ് കുറച്ചെങ്കിലും സുതാര്യമായിരിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇലക്ട്‌റൽ ബോണ്ടുകൾ അവതരിപ്പിച്ചതും എന്നും അവർ പറഞ്ഞു.