സന്തോഷ് വിശ്വനാഥൻ ഇന്റലിന്റെ ഇന്ത്യ മേധാവി
കംപ്യൂട്ടർ ചിപ് നിർമാണരംഗത്തെ ശ്രദ്ധേയരായ ഇന്റലിന്റെ ഇന്ത്യ റീജൻ മേധാവിയായി മലയാളിയായ സന്തോഷ് വിശ്വനാഥനെ നിയമിച്ചു. കഴിഞ്ഞ 21 വർഷമായി ഇന്റലിന്റെ ഭാഗമായ ഇദ്ദേഹം പുതുതായി രൂപീകരിച്ച ഇന്ത്യ റീജന്റെ മാനേജിങ് ഡയറക്ടർ പദവി വഹിക്കും.

ന്യൂഡൽഹി ∙ കംപ്യൂട്ടർ ചിപ് നിർമാണരംഗത്തെ ശ്രദ്ധേയരായ ഇന്റലിന്റെ ഇന്ത്യ റീജൻ മേധാവിയായി മലയാളിയായ സന്തോഷ് വിശ്വനാഥനെ നിയമിച്ചു. കഴിഞ്ഞ 21 വർഷമായി ഇന്റലിന്റെ ഭാഗമായ ഇദ്ദേഹം പുതുതായി രൂപീകരിച്ച ഇന്ത്യ റീജന്റെ മാനേജിങ് ഡയറക്ടർ പദവി വഹിക്കും.
ഇന്ത്യയിലെ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് ഇന്റൽ തങ്ങളുടെ അഞ്ചാമത്തെ റീജനായി ഇന്ത്യയെ പ്രഖ്യാപിച്ചത്. ഇന്റലിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായി 2022 ജൂലൈ മുതൽ പ്രവർത്തിക്കുന്നതിനിടെയാണു ഇന്ത്യൻ റീജൻ മേധാവിയായുള്ള സന്തോഷിന്റെ നിയമനം.