ഓൺലൈൻ വ്യാപാരത്തിനുള്ള ജിഎസ്ടി റജിസ്ട്രേഷൻ എടുക്കാൻ
ഡ്രൈ ഫ്രൂട്സും സ്‌പൈസസും ഓൺലൈൻ ബിസിനസ് നടത്താൻ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കാൻ ഉദ്ദേശിക്കുന്നു. എന്റെ വീട്ടുനമ്പർ ഉപയോഗിച്ച് റജിസ്ട്രേഷൻ ലഭ്യമാകുമോ. എന്തെല്ലാം കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടത്

ഡ്രൈ ഫ്രൂട്സും സ്‌പൈസസും ഓൺലൈൻ ബിസിനസ് നടത്താൻ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കാൻ ഉദ്ദേശിക്കുന്നു. എന്റെ വീട്ടുനമ്പർ ഉപയോഗിച്ച് റജിസ്ട്രേഷൻ ലഭ്യമാകുമോ. എന്തെല്ലാം കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടത് ?
ആൽവിൻ ജോൺ, മൂവാറ്റുപുഴ
സാധനങ്ങൾ സ്റ്റോക്ക് ചെയ്യാത്ത ഓൺലൈൻ വ്യാപാരമാണ് താങ്കൾ ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നു. ഇതിനായി റജിസ്ട്രേഷൻ എടുക്കണമെങ്കിൽ വീട്ടുടമയുടെ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭ്യമായിരിക്കണം. താങ്കൾ താമസിക്കുന്ന വീട് സ്വന്തം പേരിലാണെങ്കിൽ ആധാരത്തിന്റെ പകർപ്പ് ജിഎസ്ടി പോർട്ടലിൽ അപ്‌ലോഡ് ചെയ്താൽ മതി. നിങ്ങളുടെ പരിധിയിൽ വരുന്ന ജിഎസ്ടി ഓഫിസറുടെ മുൻപാകെ സമ്മതപത്രം കൂടി കൊടുക്കണം. ഓഫിസർക്ക് മേൽപറഞ്ഞ വീട്ടുവിലാസത്തിൽ പരിശോധന നടത്താനുള്ള സമ്മതമാണ് ഇത്. താങ്കളുടെ ഫോട്ടോ, പാൻകാർഡ്, ആധാർ, പുതിയ സാമ്പത്തിക വർഷത്തിലെ വീട്ടുകരം അടച്ച രസീത്, ട്രേഡ് ലൈസൻസ് /എംഎസ്എംഇ റജിസ്‌ട്രേഷന്റെ കോപ്പി തുടങ്ങിയവയും സമർപ്പിക്കണം. ഓൺലൈൻ ബിസിനസിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പുതിയതായി കൊണ്ടുവന്ന ചില ആനുകൂല്യങ്ങൾ ജിഎസ്ടി റജിസ്ട്രേഷൻ നിബന്ധനകൾ ലഘൂകരിക്കുന്നതിന് സഹായകരമാണ്.
സ്റ്റാൻലി ജയിംസ് (ജിഎസ്ടി സംശയങ്ങൾ ചോദിക്കാം. bpchn@mm.co.in )