ചൂടിൽ എസി വിൽപന പറക്കുന്നു; 90 ശതമാനം വർധന
ചൂടിൽ നാടാകെ എരിപൊരികൊള്ളുമ്പോൾ എസി വിൽപനയിൽ വർധന 90%. പ്രമുഖ കമ്പനികളുടെ ബ്രാൻഡുകൾ സ്റ്റോക്ക് വന്നാൽ 2 ദിവസത്തിനുള്ളിൽ വിറ്റു തീരുന്നു. ഉത്തരേന്ത്യയിലും ചൂട് തുടങ്ങി എസി വിൽപന വർധിച്ചതോടെയാണ് സ്റ്റോക്ക് ലഭിക്കാൻ തന്നെ പ്രയാസമായത്.

കൊച്ചി∙ ചൂടിൽ നാടാകെ എരിപൊരികൊള്ളുമ്പോൾ എസി വിൽപനയിൽ വർധന 90%. പ്രമുഖ കമ്പനികളുടെ ബ്രാൻഡുകൾ സ്റ്റോക്ക് വന്നാൽ 2 ദിവസത്തിനുള്ളിൽ വിറ്റു തീരുന്നു. ഉത്തരേന്ത്യയിലും ചൂട് തുടങ്ങി എസി വിൽപന വർധിച്ചതോടെയാണ് സ്റ്റോക്ക് ലഭിക്കാൻ തന്നെ പ്രയാസമായത്.
സംസ്ഥാനമാകെ ബ്രാഞ്ചുകളുള്ള പ്രമുഖ ഡീലർ ഇതിനകം 60000 എസി വിറ്റു. കഴിഞ്ഞ വർഷം ഈ സീസൺ ഉൾപ്പെടെ 35000 എസി വിറ്റ സ്ഥാനത്താണിത്. ആകെ എസി വിൽപനയുടെ 75% വേനൽക്കാലത്താണ്. സ്റ്റോക്കുമായി ഉത്തരേന്ത്യയിൽ നിന്നു ട്രക്കുകൾ വന്നാൽ വിവിധ ബ്രാഞ്ചുകളിലേക്ക് അയയ്ക്കുകയും മണിക്കൂറുകൾക്കകം വിറ്റു തീരുകയുമാണ്. ഒരു ട്രക്കിൽ 150 എസി യൂണിറ്റുകൾ കാണും.
പ്രമുഖ ബ്രാൻഡുകളുടെ ഇക്കോണമി മോഡലുകൾക്കും വിൽപന കൂടി. എസി വാങ്ങിയാലും ടെക്നിഷ്യൻ വീട്ടിൽ വന്ന് സ്ഥാപിക്കാൻ ഒരാഴ്ച വരെ കാലതാമസമുണ്ട്. ചൂടു കാരണം ദിവസം രണ്ടോ മൂന്നോ മാത്രമേ സ്ഥാപിക്കാൻ കഴിയുന്നുള്ളു.