ടെസ്‌ലയുടെ ഡ്രൈവറില്ലാ കാർ ചൈനീസ് നിരത്തിലേക്ക്
ചൈനയിൽ ഡ്രൈവറില്ലാ കാറുകൾ നിരത്തിലെത്തിക്കുന്നതിനുള്ള സുപ്രധാന അനുമതി നേടി ടെസ്‌ല. ചൈനയിൽ നിർമിക്കുന്ന ടെസ്‌ല കാറുകളുടെ ഡേറ്റ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച നിർണായക അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ടെസ്‌ല സിഇഒ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ചൈന സന്ദർശിച്ചിരുന്നു. ഫുൾ സെൽഫ് ഡ്രൈവിങ്(എഫ്എസ്ഡി) സോഫ്റ്റ്‌വെയറിന്റെ അവതരണം,

ബെയ്ജിങ്∙ ചൈനയിൽ ഡ്രൈവറില്ലാ കാറുകൾ നിരത്തിലെത്തിക്കുന്നതിനുള്ള സുപ്രധാന അനുമതി നേടി ടെസ്‌ല. ചൈനയിൽ നിർമിക്കുന്ന ടെസ്‌ല കാറുകളുടെ ഡേറ്റ സുരക്ഷ, സ്വകാര്യത എന്നിവ സംബന്ധിച്ച നിർണായക അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ടെസ്‌ല സിഇഒ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം ചൈന സന്ദർശിച്ചിരുന്നു. ഫുൾ സെൽഫ് ഡ്രൈവിങ്(എഫ്എസ്ഡി) സോഫ്റ്റ്‌വെയറിന്റെ അവതരണം, ഡ്രൈവിങ് ഡേറ്റ കൈമാറ്റം എന്നിവ ചർച്ച ചെയ്യുന്നതിനായിരുന്നു സന്ദർശനം. ഇന്ത്യയിലേക്കുള്ള യാത്ര അവസാന നിമിഷം റദ്ദാക്കിയ മസ്ക് അപ്രതീക്ഷിതമായാണ് ചൈന സന്ദർശിച്ചത്.
ചൈനയിലെ ടെക് ഭീമനായ ബെയ്ദുവുമായി ഡ്രൈവറില്ലാ കാർ പദ്ധതിയിൽ ടെസ്‌ല സഹകരിക്കുന്നുമുണ്ട്. ടെസ്‌ലയുടെ ഓട്ടോപൈലറ്റ് സോഫ്റ്റ്‌വെയർ ചൈനയിൽ ഉപയോഗിക്കാൻ കഴിയാതിരുന്നത് ഡേറ്റ സുരക്ഷ അനുമതി ലഭിക്കാത്തതു മൂലമായിരുന്നു.