രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്മെന്റ് തുറമുഖം; ഒരേയൊരു വിഴിഞ്ഞം
രാജ്യത്ത് ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വിഴിഞ്ഞത്ത് കസ്റ്റംസ് ഓഫിസ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം വൈകാതെ ആരംഭിക്കും. 3 മാസത്തിനകം സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതോടെ വിദേശ കപ്പലുകൾക്കും നാവികർക്കും വിഴിഞ്ഞത്ത് എത്തിച്ചേരാനാകും. വിദേശ ഷിപ്പിങ് കമ്പനികൾക്കും വിഴിഞ്ഞം കേന്ദ്രീകരിച്ചു പ്രവർത്തനം നടത്താനാകും.

തിരുവനന്തപുരം ∙ രാജ്യത്ത് ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വിഴിഞ്ഞത്ത് കസ്റ്റംസ് ഓഫിസ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം വൈകാതെ ആരംഭിക്കും. 3 മാസത്തിനകം സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന്റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതോടെ വിദേശ കപ്പലുകൾക്കും നാവികർക്കും വിഴിഞ്ഞത്ത് എത്തിച്ചേരാനാകും. വിദേശ ഷിപ്പിങ് കമ്പനികൾക്കും വിഴിഞ്ഞം കേന്ദ്രീകരിച്ചു പ്രവർത്തനം നടത്താനാകും.
ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി അനുമതി ലഭിച്ചതോടെ രാജ്യത്തെ ചരക്കുനീക്കത്തിന്റെ പ്രധാന ഹബ് ആയി വിഴിഞ്ഞം മാറും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറുയാനങ്ങളിലും കപ്പലുകളിലും എത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും വിഴിഞ്ഞത്തു വച്ച് വലിയ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനാകും. വിദേശത്ത് നിന്നുള്ള ചരക്കുകളും വിഴിഞ്ഞത്ത് എത്തിച്ചത് മറ്റ് ഇടങ്ങളിലേക്ക് അതിവേഗം മാറ്റാനുമാകും.
സ്വകാര്യ കമ്പനി നിയന്ത്രിക്കുന്നതുൾപ്പെടെ രാജ്യത്ത് 13 മേജർ തുറമുഖങ്ങളാണ് ഉളളത്. ഇതിൽ കേരളത്തിൽ നിന്ന് കൊച്ചിയും ഉൾപ്പെടുന്നു. നിലവിൽ കടൽമാർഗമുള്ള ഇന്ത്യയുടെ ആകെ ചരക്കുനീക്കത്തിന്റെ 80 ശതമാനവും കൊളംബോ, സിംഗപ്പൂർ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴിയാണ്. വിഴിഞ്ഞം പൂർണതോതിൽ സജ്ജമാകുന്നതോടെ ഇവിടെയുള്ള ചരക്കുനീക്കത്തിന്റെ ഏറിയ പങ്കും ഇവിടേക്ക് എത്തും. ചരക്കുനീക്കത്തിന് അനുസൃതമായി ലഭിക്കുന്ന നികുതി വരുമാനം സംസ്ഥാനത്തിന്റെയും തലസ്ഥാന നഗരത്തിന്റെയും വികസന കുതിപ്പിനും ഇടയാക്കും.