റിപ്പോർട്ട് സമർപ്പിച്ചില്ല; 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് പിഴ
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ റെറ) ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അതോറിറ്റി പിഴ ചുമത്തി. 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സമർപ്പിക്കേണ്ട ത്രൈമാസ പുരോഗതി റിപ്പോർട്ട്, 51 പദ്ധതികൾ നിശ്ചിത സമയത്തിനു ശേഷവും അധിക സമയത്തിനു ശേഷവും സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണു നടപടി.

തിരുവനന്തപുരം ∙ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ റെറ) ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അതോറിറ്റി പിഴ ചുമത്തി. 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സമർപ്പിക്കേണ്ട ത്രൈമാസ പുരോഗതി റിപ്പോർട്ട്, 51 പദ്ധതികൾ നിശ്ചിത സമയത്തിനു ശേഷവും അധിക സമയത്തിനു ശേഷവും സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണു നടപടി. 100 കോടി രൂപയിലേറെ അടങ്കൽ വരുന്ന പദ്ധതികൾക്ക് 50,000 രൂപയും 50 മുതൽ 100 കോടി രൂപ വരെ അടങ്കൽ വരുന്ന പദ്ധതികൾക്ക് 25,000 രൂപയും 50 കോടിക്കു താഴെ അടങ്കൽ വരുന്ന പദ്ധതികൾക്ക് 10,000 രൂപയുമാണു പിഴ. ചില പ്രമോട്ടർമാരുടെ ഭാഗത്തു നിന്നുള്ള ഇത്തരം നിയമലംഘനങ്ങൾ ഉപയോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുന്നതും ഈ നിയമസംവിധാനത്തിന്റെ ഉദ്ദേശ്യത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.