സൂര്യഭവനം സോളർ പദ്ധതി: സബ്സിഡി വിതരണം വൈകും
പിഎം സൂര്യഭവനം സോളർ പദ്ധതിയുടെ സബ്സിഡി വിതരണം ഇനി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയശേഷം മാത്രം. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം ഇതുസംബന്ധിച്ച് വെബ്സൈറ്റിൽ അറിയിപ്പ് നൽകി. പ്ലാന്റ് ഇൻസ്റ്റലേഷൻ പൂർത്തിയായിട്ടും പലർക്കും സബ്സിഡി ലഭിച്ചില്ലെന്ന് പരാതിയുയർന്നിരുന്നു. പ്ലാന്റ് സ്ഥാപിച്ച ശേഷം സബ്സിഡിക്കായി അപേക്ഷിച്ചാൽ 30 ദിവസത്തിനകം തുക അക്കൗണ്ടിൽ നൽകണമെന്നാണ് ചട്ടം

ന്യൂഡൽഹി∙ പിഎം സൂര്യഭവനം സോളർ പദ്ധതിയുടെ സബ്സിഡി വിതരണം ഇനി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കിയശേഷം മാത്രം. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം ഇതുസംബന്ധിച്ച് വെബ്സൈറ്റിൽ അറിയിപ്പ് നൽകി. പ്ലാന്റ് ഇൻസ്റ്റലേഷൻ പൂർത്തിയായിട്ടും പലർക്കും സബ്സിഡി ലഭിച്ചില്ലെന്ന് പരാതിയുയർന്നിരുന്നു. പ്ലാന്റ് സ്ഥാപിച്ച ശേഷം സബ്സിഡിക്കായി അപേക്ഷിച്ചാൽ 30 ദിവസത്തിനകം തുക അക്കൗണ്ടിൽ നൽകണമെന്നാണ് ചട്ടം.1 കോടി വീടുകളിൽ പുരപ്പുറ സോളർ പ്ലാന്റ് സ്ഥാപിക്കുകയാണ് പിഎം സൂര്യഭവനം പദ്ധതിയുടെ ലക്ഷ്യം.ഒരു കിലോവാട്ട് വൈദ്യുതിക്കുള്ള പദ്ധതിക്ക് 30,000 രൂപയും 2 കിലോവാട്ടിന് 60,000 രൂപയും 3 കിലോവാട്ടിന് 78,000 രൂപയുമാണ് സബ്സിഡി നിരക്ക്.