രക്തക്കുഴൽ കണ്ടെത്താൻ ‘വെയ്നെക്സ് എആർ 100’
മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിനു 2021 ൽ കേന്ദ്ര ബയോടെക്നോളജി വകുപ്പ് 2.5 കോടി രൂപയുടെ ഗ്രാന്റ് നൽകി; രാജ്യത്തു ലഭിക്കുന്ന ഏറ്റവും വലിയ ഗ്രാന്റ്! ‘ഓഗ്‌മെന്റഡ് റിയാലിറ്റി ബേസ്ഡ് ഇൻഫ്രാറെഡ് വെയ്ൻ ഫൈൻഡർ’ എന്ന ആശയത്തിനായിരുന്നു ബഹുമതി. ശരീരത്തിൽ എവിടെയുമുള്ള ഞരമ്പുകൾ കണ്ണാൽ കാണാൻ സഹായിക്കുന്ന ‘വെയ്നെക്സ് എആർ 100’ എന്ന വെയ്ൻ ഫൈൻഡർ ഇപ്പോൾ ഉപയോഗിക്കുന്നത് എയിംസ് ഉൾപ്പെടെ രാജ്യത്തെ 150 ആശുപത്രികളിൽ. കയറ്റുമതി 5 രാജ്യങ്ങളിലേക്ക്.

കൊച്ചി ∙ മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിനു 2021 ൽ കേന്ദ്ര ബയോടെക്നോളജി വകുപ്പ് 2.5 കോടി രൂപയുടെ ഗ്രാന്റ് നൽകി; രാജ്യത്തു ലഭിക്കുന്ന ഏറ്റവും വലിയ ഗ്രാന്റ്! ‘ഓഗ്‌മെന്റഡ് റിയാലിറ്റി ബേസ്ഡ് ഇൻഫ്രാറെഡ് വെയ്ൻ ഫൈൻഡർ’ എന്ന ആശയത്തിനായിരുന്നു ബഹുമതി. ശരീരത്തിൽ എവിടെയുമുള്ള ഞരമ്പുകൾ കണ്ണാൽ കാണാൻ സഹായിക്കുന്ന ‘വെയ്നെക്സ് എആർ 100’ എന്ന വെയ്ൻ ഫൈൻഡർ ഇപ്പോൾ ഉപയോഗിക്കുന്നത് എയിംസ് ഉൾപ്പെടെ രാജ്യത്തെ 150 ആശുപത്രികളിൽ. കയറ്റുമതി 5 രാജ്യങ്ങളിലേക്ക്.
∙ വേണം, സാങ്കേതികവിദ്യകൾ
‘‘ ഓഗ്‌മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ഏതു തരം വെയ്നും കാണാൻ സഹായിക്കുകയാണു ചെയ്യുന്നത്. ഇൻഫ്രാറെഡ് വെളിച്ചത്തിൽ ഞരമ്പുകൾ തെളിഞ്ഞു കാണാം. സങ്കീർണമായ കേസുകളിൽ വെയ്ൻ കിട്ടാൻ വൈകുന്നതിന് അനുസരിച്ചു ചികിത്സ വൈകും. ഇത്തരം സാങ്കേതികവിദ്യകൾ എല്ലാ ആശുപത്രികളിലും ഉപയോഗിക്കണം. ദുബായിയിൽ അതിനുള്ള മാർഗനിർദേശം വന്നുകഴിഞ്ഞു’’ – മെഡ്ട്രാ സഹസ്ഥാപകൻ എസ്.രാജേഷ് കുമാര് പറയുന്നു. ബിടെക്, എംബിഎ ബിരുദധാരിയായ രാജേഷും ബയോമെഡിക്കൽ എൻജിനീയറായ സാജ് സുലൈമാനും ചേർന്നു 2017 ലാണു കൊച്ചി ആസ്ഥാനമായി മെഡ്ട്രാ ഇന്നവേറ്റീവ് ടെക്നോളജീസ് സ്ഥാപിച്ചത്. കേരളം ആസ്ഥാനമായി ലോകത്തെ ഏറ്റവും മികച്ച വെയ്ൻ ഫൈൻഡർ നിർമാതാക്കളാകുക എന്നതാണു മെഡ്ട്രായുടെ ലക്ഷ്യം. ‘‘ ആഗോള മെഡിക്കൽ ഡിവൈസ് വിപണിയിൽ ആദ്യ 10 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 95,000 കോടിയുടെ ഇറക്കുമതി. ഇവിടെ നിർമിക്കുന്നതു 10 ശതമാനം ഉൽപന്നങ്ങൾ മാത്രം. ലോക വിപണിയുടെ 5 ശതമാനം നേടുകയെന്ന ലക്ഷ്യമാണു ഞങ്ങളുടെ മുൻപിൽ. 160 രാജ്യങ്ങളിൽ വിപണന ശൃംഖല സൃഷ്ടിക്കാനുള്ള ശ്രമത്തിലാണു ഞങ്ങൾ’’ – രാജേഷിന്റെ വാക്കുകളിൽ ആത്മവിശ്വാസം.