‘ജിപിടി 4ഒ’; ഓപ്പൺഎഐ ലക്ഷ്യമിടുന്നത് സമഗ്രാധിപത്യം
‘ജിപിടി 4ഒ’ എന്ന പുതിയ എഐ മോഡലിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് സമഗ്രാധിപത്യം ഉറപ്പിക്കാനുള്ള പടപ്പുറപ്പാടിലാണ് ഓപ്പൺഎഐ. ഗൂഗിൾ, മെറ്റ എന്നീ കമ്പനികളെ ഒരു പടി കൂടി കീഴ്പ്പെടുത്തുന്നതാണ് ജിപിടി 4ഒ എന്ന പുതിയ മോഡൽ.

ന്യൂഡൽഹി∙ ‘ജിപിടി 4ഒ’ എന്ന പുതിയ എഐ മോഡലിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് സമഗ്രാധിപത്യം ഉറപ്പിക്കാനുള്ള പടപ്പുറപ്പാടിലാണ് ഓപ്പൺഎഐ.
ഗൂഗിൾ, മെറ്റ എന്നീ കമ്പനികളെ ഒരു പടി കൂടി കീഴ്പ്പെടുത്തുന്നതാണ് ജിപിടി 4ഒ എന്ന പുതിയ മോഡൽ. ഓപ്പൺഎഐയിലെ പ്രധാന നിക്ഷേപകർ എന്ന നിലയിൽ ഇതിന്റെ ഗുണം മുഖ്യമായും ലഭിക്കുക മൈക്രോസോഫ്റ്റിനാണ്.
എഐ രംഗത്ത് ഓപ്പൺഎഐയുടെ 'ചാറ്റ്ജിപിടി'ക്ക് കടുത്ത വെല്ലുവിളി ഉയർത്താനാണ് ഡിസംബറിൽ ഗൂഗിൾ 'ജെമിനി' എന്ന മോഡൽ അവതരിപ്പിച്ചത്. ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പിനെക്കാൾ (ജിപിടി–4) ബഹുദൂരം മുന്നിലാണ് ഇതെന്നും ഗൂഗിൾ അവകാശപ്പെട്ടിരുന്നു.
എന്നാൽ ഗൂഗിളിന്റെ വാർഷിക ടെക് പ്രഖ്യാപനങ്ങൾ നടത്തുന്ന ഐ/ഒ ചടങ്ങിന് കൃത്യം 24 മണിക്കൂർ മുൻപ് തന്നെ 'ജിപിടി 4ഒ' പ്രഖ്യാപിച്ച് ഓപ്പൺഎഐ കയ്യടി നേടി. ഗൂഗിളുമായാണ് നേരിട്ട് യുദ്ധമെന്ന് പറയാതെ പറയുകയാണ് ഓപ്പൺഎഐയും നിക്ഷേപകരായ മൈക്രോസോഫ്റ്റും. ലാമ എന്ന എഐ മോഡൽ ഉണ്ടെങ്കിലും മെറ്റ ഈ മത്സരത്തിൽ മുൻപന്തിയിലില്ല.
മനുഷ്യനെപ്പോലെ 'കണ്ണും കാതും'
ഇതുവരെയുള്ള ജിപിടി പതിപ്പുകളിൽ ടെക്സ്റ്റിനായിരുന്നു പ്രാമുഖ്യം. എന്നാൽ ജിപിടി 4ഒയിൽ ലൈവ് വോയ്സ്, ലൈവ് വിഡിയോ, ഇമേജ് അടക്കം വ്യക്തമായി മനസ്സിലാക്കാനും മനുഷ്യനെപ്പോലെ എല്ലാ വികാരങ്ങളോടെയും പ്രതികരിക്കാനും കഴിയും. എല്ലാ ഉപയോക്താക്കൾക്കും സേവനം സൗജന്യമായി വൈകാതെ ലഭ്യമാകും.
ഒരു നദിക്കരയിലേക്ക് ക്യാമറ തുറന്നു വച്ചാൽ അവിടെ എന്തൊക്കെയാണ് തത്സമയം നടക്കുന്നതെന്ന് സുഹൃത്തിനെപ്പോലെ പറഞ്ഞുതരും. വഴിയിലെ ട്രാഫിക് ലൈറ്റ് പോലും തിരിച്ചറിയാനും പ്രതികരിക്കാനുമാകും. ഒന്നിലേറേപ്പേർ പറയുന്ന സംസാരം കേട്ട് വേണമെങ്കിൽ അവ തത്സമയം മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുമാകും. ടെക്സ്റ്റ്ബുക്കിനു നേരെ ക്യാമറ നീട്ടിയാൽ അതിലെ സങ്കീർണമായ കണക്കുകൾ നിഷ്പ്രയാസം ചെയ്യും.