കേരളം 1344 കോടി മുടക്കിയിട്ടും അനുമതിയില്ല; കേന്ദ്ര ‘ഇടനാഴി’യിൽ കുടുങ്ങി വ്യവസായം
കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിച്ച് സംസ്ഥാനം. നിർദിഷ്ട ഇടനാഴിയുടെ ഭാഗമായ അങ്കമാലിയിലെ ഗ്ലോബൽ സിറ്റി (ഗിഫ്റ്റ് സിറ്റി)യുടെ അനുമതിക്കാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇത്തവണത്തെ കത്ത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ ഭൂമിയേറ്റെടുക്കലിനുള്ള 840 കോടി രൂപ കൈമാറാൻ കിഫ്ബി ഒരുക്കമാണെന്ന് അറിയിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചത്.

തിരുവനന്തപുരം∙ കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിക്കായി വീണ്ടും കേന്ദ്രസർക്കാരിനെ സമീപിച്ച് സംസ്ഥാനം. നിർദിഷ്ട ഇടനാഴിയുടെ ഭാഗമായ അങ്കമാലിയിലെ ഗ്ലോബൽ സിറ്റി (ഗിഫ്റ്റ് സിറ്റി)യുടെ അനുമതിക്കാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇത്തവണത്തെ കത്ത്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ ഭൂമിയേറ്റെടുക്കലിനുള്ള 840 കോടി രൂപ കൈമാറാൻ കിഫ്ബി ഒരുക്കമാണെന്ന് അറിയിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചത്. പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിനു (ഐഎംസി) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം തേടി മൂന്നു മാസം മുൻപു മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാൽ രണ്ടു കത്തിനോടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കേന്ദ്രം നിർദേശിച്ച കൺസൽറ്റൻസി കമ്പനിയുടെ പഠന റിപ്പോർട്ടിന്റെയും പല ഘട്ടത്തിലെ ഉന്നതതല ചർച്ചകളുടെയും അടിസ്ഥാനത്തിലാണു ഗ്ലോബൽ സിറ്റി പദ്ധതി രൂപീകരിച്ചത്. ഈ പശ്ചാത്തലവും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുമതിയാകാത്തതിനാൽ ഒന്നരവർഷമായി കൺസൽട്ടൻസി പ്രവർത്തനവും നടക്കുന്നില്ല.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലെ നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനും (എൻഐസിഡിസി) സംസ്ഥാന സർക്കാരും സംയുക്തമായാണു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കേണ്ടത്. ഇതിൽ പാലക്കാട് കേന്ദ്രീകരിച്ചുള്ള ഐഎംസിന് 3815 കോടിയുടെ പദ്ധതിച്ചെലവ് എൻഐസിഡിസി അംഗീകരിച്ചിരുന്നു.
1790 കോടി അവരുടെ ഓഹരി വിഹിതവും ബാക്കി തുക ഭൂമിയേറ്റെടുക്കലിനുള്ള സംസ്ഥാന സർക്കാരിന്റെ ചെലവുമാണ്. എന്നാൽ 2022 ഡിസംബർ മുതൽ കേന്ദ്രമന്ത്രിസഭയുടെ മുൻപിലാണു ഫയൽ. പാലക്കാട്ട് 1710 ഏക്കർ ഭൂമി വേണ്ടതിൽ 1273 ഏക്കർ, 1344 കോടി രൂപ മുടക്കി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്രത്തെ വിശ്വസിച്ചു ചെലവിട്ട ഈ തുകയും ഭീമമായ പലിശയും ഇപ്പോൾ സർക്കാരിന്റെ ബാധ്യതയായി.
ഐഎംസിക്ക് ഏറ്റെടുത്ത ഭൂമി (മൊത്തം ഏറ്റെടുക്കേണ്ട ഭൂമി ബ്രാക്കറ്റിൽ)
പുതുശ്ശേരി സെൻട്രൽ– 974 ഏക്കർ (1137 ഏക്കർ)
കണ്ണമ്പ്ര– 299 ഏക്കർ (313 ഏക്കർ)
പുതുശ്ശേരി വെസ്റ്റ്– പൂജ്യം (240 ഏക്കർ)
ഗ്ലോബൽ സിറ്റി
വേണ്ടത് 358 ഏക്കർ.
ഭരണാനുമതി 840 കോടി.
ഏറ്റെടുക്കൽ തുടങ്ങിയില്ല.