സേവനദാതാക്കൾക്ക് കുടിശിക നൽകിയില്ലെന്ന ഹർജിയിൽ എജ്യു–ടെക് കമ്പനിയായ ബൈജൂസിന് ദേശീയ കമ്പനികാര്യ ട്രൈബ്യൂണൽ നോട്ടിസ് അയച്ചു. പ്രസാധകരായ മക്ഗ്രോ ഹിൽസ്, ബിപിഒ സ്ഥാപനമായ കോഗന്റ് ഇ–സർവീസസ്, എജി ഓട്ടമേഷൻ എന്നീ കമ്പനികൾ നൽകിയ ഹർജിയിൽ 2 ആഴ്ചയ്ക്കകം തടസ്സവാദം ഉന്നയിക്കാൻ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന് സമയം അനുവദിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ സേവനദാതാക്കൾക്ക് കുടിശിക നൽകിയില്ലെന്ന ഹർജിയിൽ എജ്യു–ടെക് കമ്പനിയായ ബൈജൂസിന് ദേശീയ കമ്പനികാര്യ ട്രൈബ്യൂണൽ നോട്ടിസ് അയച്ചു. പ്രസാധകരായ മക്ഗ്രോ ഹിൽസ്, ബിപിഒ സ്ഥാപനമായ കോഗന്റ് ഇ–സർവീസസ്, എജി ഓട്ടമേഷൻ എന്നീ കമ്പനികൾ നൽകിയ ഹർജിയിൽ 2 ആഴ്ചയ്ക്കകം തടസ്സവാദം ഉന്നയിക്കാൻ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന് സമയം അനുവദിച്ചിട്ടുണ്ട്. മക്ഗ്രോ ഹിൽസിന് 1.43 കോടി രൂപയും കോഗന്റിന് 6 കോടി രൂപയും നൽകാനുണ്ടെന്നാണ് ആരോപണം. കേസ് വീണ്ടും ജൂലൈ 3ന് പരിഗണിക്കും.

അവകാശ ഓഹരിയിൽ നിന്നു ലഭിച്ച പണം എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന് ആരോപിച്ച് നിക്ഷേപ പങ്കാളികൾ നൽകിയ ഹർജി ഇതേ ട്രൈബ്യൂണൽ ജൂൺ 6ന് പരിഗണിക്കും. അവകാശ ഓഹരി വിറ്റ് കൂടുതൽ തുക സമാഹരിക്കാനുള്ള ബൈജൂസ് നീക്കത്തെ നിക്ഷേപകരായ പ്രോസസ്, ജനറൽ അറ്റ്ലാന്റിക്, ചാൻ–സക്കർബർഗ് ഇനിഷ്യേറ്റീവ്, പീക്ക് ഫിഫ്റ്റീൻ എന്നിവരാണ് എതിർക്കുന്നത്.

English Summary:

Notice to Byjus for non-payment of dues