അദാനി–പേയ്ടിഎം ലയനം: പ്രചാരണം തെറ്റെന്ന് കമ്പനികൾ
പേയ്ടിഎമിന്റെ മാതൃകമ്പനിയായ വൺ97, അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം തെറ്റെന്ന് ഇരു കമ്പനികളും അറിയിച്ചു. പേയ്ടിഎം സിഇഒ വിജയ് ശേഖറുമായി, ഗൗതം അദാനി ചർച്ച നടത്തുന്നു എന്നായിരുന്നു പ്രചാരണം.

ന്യൂഡൽഹി∙ പേയ്ടിഎമിന്റെ മാതൃകമ്പനിയായ വൺ97, അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു എന്ന പ്രചാരണം തെറ്റെന്ന് ഇരു കമ്പനികളും അറിയിച്ചു. പേയ്ടിഎം സിഇഒ വിജയ് ശേഖറുമായി, ഗൗതം അദാനി ചർച്ച നടത്തുന്നു എന്നായിരുന്നു പ്രചാരണം.
പേയ്ടിഎം ബാങ്കിങ് സേവനം നൽകുന്നത് മാർച്ച് 15 മുതൽ ആർബിഐ വിലക്കിയതോടെ കമ്പനിയുടെ മൂല്യം പകുതിയിലേറെ ഇടിഞ്ഞിരുന്നു. ഇതോടെയാണ് ഏറ്റെടുക്കൽ സംബന്ധിച്ച് പ്രചാരണം ഉണ്ടായത്. മുകേഷ് അംബാനിയുടെ ജിയോ ഫിനാൻഷ്യൽ സർവീസസ് ഏറ്റെടുക്കുമെന്നായിരുന്നു ആദ്യ പ്രചാരണം. ഏറ്റെടുക്കൽ പ്രചാരണത്തെ തുടർന്ന് ഇന്നലെ പേയ്ടിഎം ഓഹരി വില കുതിച്ചുകയറി. അഞ്ചു ശതമാനം വരെയാണ് വില ഉയർന്നത്.