എസ്ബിഐ ജീവനക്കാർക്ക് മറ്റു ബ്രോക്കേറേജുകളിൽ ഡീമാറ്റ് അക്കൗണ്ട് തുടങ്ങാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതി വേണം. എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ മെയ് 27-ന് എല്ലാ ജീവനക്കാർക്കും അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രോക്കറേജ് വിഭാഗമായ എസ് ബി ഐ സെക്യൂരിറ്റിസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്ബിഐ ജീവനക്കാർക്ക് മറ്റു ബ്രോക്കേറേജുകളിൽ ഡീമാറ്റ് അക്കൗണ്ട്  തുടങ്ങാൻ ഉയർന്ന ഉദ്യോഗസ്ഥരുടെ അനുമതി വേണം. എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ മെയ് 27-ന് എല്ലാ ജീവനക്കാർക്കും അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രോക്കറേജ് വിഭാഗമായ എസ് ബി ഐ സെക്യൂരിറ്റിസിൽ ഡീമാറ്റ് അക്കൗണ്ട്  തുറക്കാനാണ് എസ് ബിഐ, ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ആവശ്യപ്പെടുന്നത്.എസ്ബിഐ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഓരോ  മൂന്നു മാസത്തിലും  ഡീമാറ്റ്, ട്രേഡിങ്ങ് അക്കൗണ്ടുകളുടെ വിവരങ്ങൾ കൺട്രോളർക്ക് സമർപ്പിക്കണം എന്നും കത്തിലുണ്ട്.  

രാജ്യത്തെ 22,500 ശാഖകളിലായി 230,000-ത്തിലധികം ജീവനക്കാരാണ് എസ്ബിഐക്കുള്ളത്. ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിലെ വലിയൊരു ഭാഗം ഫണ്ടുകൾ മാനേജ് ചെയ്യുന്ന എസ്ബിഐ ഇത്തരമൊരു നീക്കം നടത്തിയത് തങ്ങളുടെ ജീവനക്കാരും  അവരുടെ കുടുംബാംഗങ്ങളും   എസ് ബി ഐ സെക്യൂരിറ്റീസിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിനാണ്.

ADVERTISEMENT

ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എസ്ബിഐ നിഷ്കർഷിച്ചിട്ടുണ്ട്.ഡിസ്‌കൗണ്ട് ബ്രോക്കറേജ് കമ്പനികളിൽ കൂടുതലായി ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്നത് എസ്ബിഐ പോലുള്ള പരമ്പരാഗത സേവന ദാതാക്കളെ അലോസരപ്പെടുത്തുന്നുണ്ട് എന്നതും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ട്.