നരേന്ദ്ര മോദിയുടെ പത്തു വർഷക്കാലം ഇന്ത്യൻ ഓഹരി വിപണിയുടെ സുവർണകാലമായിരുന്നു. കോവിഡ് എന്ന വൻ പ്രതിസന്ധിയുണ്ടായിട്ടും നിക്ഷേപകർക്ക് മിന്നുന്ന നേട്ടം ലഭിച്ചു. അതുകൊണ്ടുതന്നെ ഭരണത്തുടർച്ച സ്വപ്നം കാണുന്നവരാണ് ഓഹരി നിക്ഷേപകരും ഇടനിലക്കാരും. പക്ഷേ ആ പത്തു വർഷത്തേക്കാൾ ഓഹരി വിപണി നേട്ടം നൽകിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നരേന്ദ്ര മോദിയുടെ പത്തു വർഷക്കാലം ഇന്ത്യൻ ഓഹരി വിപണിയുടെ സുവർണകാലമായിരുന്നു. കോവിഡ് എന്ന വൻ പ്രതിസന്ധിയുണ്ടായിട്ടും നിക്ഷേപകർക്ക് മിന്നുന്ന നേട്ടം ലഭിച്ചു. അതുകൊണ്ടുതന്നെ ഭരണത്തുടർച്ച സ്വപ്നം കാണുന്നവരാണ് ഓഹരി നിക്ഷേപകരും ഇടനിലക്കാരും.

പക്ഷേ ആ പത്തു വർഷത്തേക്കാൾ ഓഹരി വിപണി നേട്ടം നൽകിയത് മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ യുപിഎ ഭരിച്ച പത്തു വർഷക്കാലത്താണ് എന്നതാണ് യാഥാർത്ഥ്യം. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ കണക്കുകൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. മൻമോഹൻ സിങ്ങന്റെ ഭരണം തുടങ്ങിയ 2004 മെയ് 24ന് ഒരാൾ ആയിരം രൂപ സെൻസെക്സ് ഓഹരികളിൽ നിക്ഷേപിച്ചിരുന്നെങ്കിൽ രണ്ടാം യുപിഎ സർക്കാരിന്റെ അവസാന ദിവസമായ  2014 മെയ് 26 വരെയുള്ള പത്തു വർഷം കൊണ്ട് ആ തുക 4,490 രൂപയായി ഉയരുമായിരുന്നു എന്നാണ് ബിഎസ്ഇ ഡാറ്റ പറയുന്നത്. അതായത് നാലരട്ടിയോളം വർധന. അതേസമയം നരേന്ദ്രമോദിയുടെ സാരഥ്യത്തിൽ ബിജെപി സർക്കാർ അധികാരമേറ്റ 2014 മെയ് 26ന് സെൻസെക്സ് ഓഹരികളിൽ ആയിരം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ 2024 മെയ് 44 വരെയുള്ള പത്തു വർഷത്തിൽ അത് 3474 രൂപയാകുമായിരുന്നു. അതായത് മൂന്നര ഇരട്ടി.

ADVERTISEMENT

ഇനി 1991 മുതൽ ഇതുവരെയുള്ള മൂന്നര പതിറ്റാണ്ട് കാലം ഭരിച്ച ആറു പ്രധാനമന്ത്രിമാരുടെ അഞ്ചു വർഷക്കാലത്തെ വിപണി കുതിപ്പ് എടുത്താൽ അതും കോൺഗ്രസ് ഭരണകാലത്തു നരസിംഹറാവുവിന്റെ സാരഥ്യത്തിലാണ്. 1991 ജുൺ 21 മുതൽ 1996 മെയ് 16 വരെയുള്ള കാലയളവിൽ സെൻസെക്സിലെ 1000 രൂപ നിക്ഷേപം 2807 രൂപയായി വളരുമായിരുന്നു എന്നാണ് കണക്ക്. എന്നാൽ ഈ അഞ്ചു വർഷത്തിൽ ധനകാര്യമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് വിപണിയുടെ കുതിപ്പിന് പ്രധാനമായും കരുത്തു പകർന്നത്. അതുകൊണ്ടു തന്നെ ആ ക്രെഡിറ്റിന്റെ പങ്കും മൻമോഹൻ സിങ്ങിന് അവകാശപ്പെടാം. മാത്രമല്ല അഞ്ചു വർഷകാലത്തെ കുതിപ്പിൽ രണ്ടാം സ്ഥാനവും മൻമോഹൻ സിങ്ങ് പ്രധാനമന്ത്രിയായ കാലയളവിനാണ്.

മോദി മൂന്നാംസ്ഥാനത്ത്
 
ADVERTISEMENT

അഞ്ചു വർഷത്തെ നേട്ടക്കണക്കിൽ മൂന്നാം സ്ഥാനത്താണ് മോദിയുടെ 2019 മുതൽ 2024 വരെ ഉള്ള സമയത്തുള്ളത്. മാത്രമല്ല ബിജെപിയുടെ ആദ്യ ടേമിൽ മൻമോഹൻ സിങ്ങിന്റെ രണ്ടാം ടേമിനേക്കാൾ നേട്ടം കുറവായിരുന്നു. 1991 മുതൽ 2024 വരെയുള്ള ആറു പ്രധാനമന്ത്രിമാരുടെ കാലത്ത് 1000 രൂപ നിക്ഷേപത്തിന്റെ വളർച്ച പട്ടികയിൽ കാണുക. ഇതിൽ അഞ്ചു വർഷം പൂർത്തിയാക്കിയ എല്ലാ  മന്ത്രിസഭകളുടെ കാലത്തും ഓഹരി വിപണി ന്യായമായ നേട്ടം നൽകിയിട്ടുണ്ട്.

English Summary:

Stock Market Comparisons: Manmohan Singh Outshines Narendra Modi in Investment Returns