‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ലഭിക്കും.

‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ലഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ‘ടൈം ടു ട്രാവൽ സെയിൽ’ നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. കാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്കു സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ലഭിക്കും. 

10 കിലോഗ്രാം വരെ ഭാരമുള്ള കാബിൻ ബാഗേജാണ് എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്കു കയ്യിൽ കരുതാവുന്നത്. ട്രാവൽ ഏജന്റുമാർക്ക് 1198 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ജൂൺ 3 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ്. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഓഫർ ലഭിക്കും. 

ADVERTISEMENT

എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് ടിക്കറ്റ് എടുക്കുന്നവർക്കു ഗൊർമേർ ഭക്ഷണത്തിനും സീറ്റുകൾക്കും 25 % അധിക ഇളവു നേടാം. ടാറ്റാ ന്യൂപാസ് റിവാർഡ് പ്രോഗ്രാം അംഗങ്ങൾക്കു ഭക്ഷണം, സീറ്റ്, ബാഗേജ്, സൗജന്യമായി ടിക്കറ്റ് തീയതി മാറ്റാനും റദ്ദാക്കാനുമുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങൾക്കു പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും നേടാം. 

ലോയൽറ്റി അംഗങ്ങൾക്കു പുറമേ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട–ഇടത്തരം സംരംഭകർ, സായുധ സേനാംഗങ്ങൾ, ആശ്രിതർ എന്നിവർക്കും മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. 

English Summary:

Time to Travel Sale on Air India Expres