റിസർവ് ബാങ്കിന്റേത് ഉൾപ്പെടെ അനുമാനങ്ങളെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്കിൽ വീണ്ടും കുതിപ്പ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദമായ ജനുവരി–മാർച്ച് കാലയളവിൽ സാമ്പത്തിക വളർച്ചനിരക്ക് 7.8%. ഇതോടെ കഴിഞ്ഞ വർഷത്തെ (2023–24) ആകെ ജിഡിപി വളർച്ച നിരക്ക് 8.2 ശതമാനമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ റിസർവ് ബാങ്കിന്റേത് ഉൾപ്പെടെ അനുമാനങ്ങളെ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്കിൽ വീണ്ടും കുതിപ്പ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദമായ ജനുവരി–മാർച്ച് കാലയളവിൽ സാമ്പത്തിക വളർച്ചനിരക്ക് 7.8%. ഇതോടെ കഴിഞ്ഞ വർഷത്തെ (2023–24) ആകെ ജിഡിപി വളർച്ച നിരക്ക് 8.2 ശതമാനമായി. ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിൽ ഏറ്റവും ഉയർന്ന ജിഡിപി വളർച്ചയാണ് ഇന്ത്യ കഴിഞ്ഞവർഷം കൈവരിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

നാലാം പാദത്തിൽ 6% വളർച്ചയും സാമ്പത്തിക വർഷം 7% വളർച്ചയുമായിരുന്നു റിസർവ് ബാങ്കിന്റെ അനുമാനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) പ്രവചിച്ചത് 7.6% ആയിരുന്നു. മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്റെ പ്രവചനം 6.4 ശതമാനവും. ഏറ്റവും ഉയർന്ന അനുമാനം എസ്ബിഐ റിസേർച്ചിന്റേതായിരുന്നു– 8%. ഇവയെല്ലാം മറികടക്കുന്നതാണ് ഇന്നലെ എൻഎസ്ഒ പ്രസിദ്ധീകരിച്ച കണക്ക്. 2022–23ലെ ജിഡിപി വളർച്ച നിരക്ക് 7% ആയിരുന്നു.

ADVERTISEMENT

ധനക്കമ്മി 5.4%

ന്യൂഡൽഹി∙ 2023–24 സാമ്പത്തികവർഷം രാജ്യത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ​ഉൽപാദനത്തിന്റെ (ജിഡിപി) 5.4 ശതമാനത്തിലൊതുങ്ങി. 16.54 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. 17.34 ലക്ഷം കോടി രൂപയ്ക്കുള്ളിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്.സർക്കാരിന്റെ മൊത്ത ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. കമ്മി നികത്തുന്നതു റിസർവ് ബാങ്കിൽ നിന്നും മറ്റും കടം വാങ്ങിയാണ്.

English Summary:

India's economic growth