വോട്ട് ‘എണ്ണും’ വിപണികൾ; ആരുവരും എന്ന ഉദ്വേഗത്തിൽ ഓഹരിവിപണി
നാളെയാണു നിർണായക ദിനം. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന ജനവിധി നാളെ പുറത്തുവരുമ്പോൾ അത് ഏറെ നിർണായകമാകുന്ന വിപണികളിലൊന്ന് ഓഹരികളുടേതാണ്. ഫല പ്രഖ്യാപനത്തിനൊപ്പം തത്സമയ പ്രതികരണം വിപണിയിൽ പ്രതിഫലിക്കും. അന്തിമ ഫലം ലഭ്യമാകുന്നതോടെ വിപണിയുടെ ഭാവി സംബന്ധിച്ച ചിത്രവും വ്യക്തമാകും.

തിരഞ്ഞെടുപ്പു വിജയത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രിമാരുണ്ട്. എന്നാൽ ഫല പ്രഖ്യാപന ദിവസം വിപണി റെക്കോർഡ് ഉയരത്തിലെത്തുമെന്നു പ്രവചിച്ച ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ മാത്രമല്ല, ധന മന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും വരെ പ്രസ്താവനകളിൽ വിപണിയുടെ സുവർണകാലം പ്രവചിക്കപ്പെട്ടു. ഈ ആത്മവിശ്വാസ പ്രകടനത്തിൽ വിപണി വലിയൊരളവു വിശ്വാസമർപ്പിച്ചതിന്റെ ഫലമായാണു കഴിഞ്ഞ മാസം വിപണി റെക്കോർഡ് ഔന്നത്യം കൈവരിച്ചതെന്നും നിരീക്ഷിക്കപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ മോദി സർക്കാരിന്റെ മാത്രമല്ല വിപണിയുടെ വിശ്വാസം കൂടിയാണു നാളെ പരീക്ഷിക്കപ്പെടുക.
മുന്നേറ്റത്തിനു മാത്രമല്ല തകർച്ചയ്ക്കും സാധ്യത
മോദി ഭരണത്തിന്റെ തുടർച്ചയ്ക്ക് അനുകൂലമാണു ജനവിധിയെങ്കിൽ വിപണിയിൽ കുതിപ്പു പ്രതീക്ഷിക്കാം. സാമ്പത്തിക നയത്തിലും പരിപാടികളിലും മാറ്റമുണ്ടാകില്ലെന്നതു വിപണിക്ക് അനുകൂലമായ കാര്യമാണ്. എന്നാൽ ഭരണത്തുടർച്ചയ്ക്കെതിരാണു ജനവിധിയെങ്കിൽ വിപണിയിൽ വലിയ തോതിലുള്ള തകർച്ചയാണുണ്ടാകുക എന്നു മുൻകാല അനുഭവങ്ങൾ ഓർമിപ്പിക്കുന്നു.
വിശ്വാസമർപ്പിക്കാവുന്ന സാമ്പത്തിക വളർച്ച
സാധ്യത ഏതു സർക്കാരിനാണെങ്കിലും വിപണിക്കു വിശ്വാസമർപ്പിക്കാവുന്ന തരത്തിൽ ശക്തമാണു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച എന്നതാണു യാഥാർഥ്യം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച 8.2 ശതമാനത്തിലെത്തിയെന്നതു ശ്രദ്ധേയമായ നേട്ടമാണ്. മ്യൂച്വൽ ഫണ്ടുകളും ലൈഫ് ഇൻഷുറൻസ് കോർപറേഷനും മറ്റും വലിയ പ്രതീക്ഷകളോടെയാണു വിപണിക്കു പിന്തുണ നൽകുന്നത്. വിപണിയിലേക്കു ചില്ലറ നിക്ഷേപകരുടെ വൻ പ്രവാഹംതന്നെയുണ്ടാകുന്നു എന്നതും ശ്രദ്ധേയം. വിദേശ ധനസ്ഥാപനങ്ങൾ വിട്ടുനിൽക്കുന്നത് ഇന്ത്യൻ വിപണിയിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല മിക്ക ഓഹരികളുടെയും വിലനിലവാരം യാഥാർഥ്യങ്ങൾക്കു പൊരുത്തപ്പെടാത്ത വിധത്തിൽ ഉയർന്നുനിൽക്കുന്നതുകൊണ്ടാണ്.
യുഎസ് പലിശ നിരക്കും സംഘർഷങ്ങളും
ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ അനുകൂലമായതുകൊണ്ടു മാത്രം വിപണിയുടെ മുന്നേറ്റം ഉറപ്പാക്കാനാവില്ലെന്നും ഓർക്കേണ്ടതുണ്ട്. യുഎസിൽ പലിശ നിരക്കുകൾ കുറഞ്ഞെങ്കിൽ മാത്രമേ മുൻപു കണ്ടിട്ടുള്ള തോതിൽ ഇന്ത്യൻ വിപണിയിലേക്കു ഡോളർ പ്രവാഹമുണ്ടാകുകയുള്ളൂ. പലിശ കുറവുചെയ്യാൻ യുഎസ് ഫെഡ് റിസർവ് ഈ മാസം തീരുമാനിച്ചേക്കുമെന്നു കരുതിയിരുന്നു. എന്നാൽ നടപടി സെപ്റ്റംബറിലേക്കോ ചിലപ്പോൾ അതിനും അപ്പുറത്തേക്കോ നീളാനാണു സാധ്യതയെന്ന് ഇപ്പോൾ അനുമാനിക്കപ്പെടുന്നു.
ചില രാജ്യങ്ങൾ തമ്മിലെ സംഘർഷങ്ങൾ, കപ്പൽ ഗതാഗതത്തിലെ തടസ്സങ്ങൾ, അസംസ്കൃത എണ്ണയുടെ വിലയിലെ വ്യതിയാനങ്ങൾ, മറ്റു കറൻസികളുമായുള്ള യുഎസ് ഡോളറിന്റെ വിനിമയ നിരക്കുകൾ തുടങ്ങിയവയും ഓഹരി വിപണികളിൽ ചലനങ്ങൾക്കു കാരണമാകുമെന്ന കാര്യം വിസ്മരിക്കാനാവില്ല.
ഇന്നു വ്യാപാരം ഉദ്വേഗ പാരമ്യത്തിൽ
കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 73,961.31 പോയിന്റിലായിരുന്നു സെൻസെക്സ്; നിഫ്റ്റി 22,530.70 പോയിന്റ് നിലവാരത്തിലും. വ്യാപാരം അവസാനിച്ച ശേഷമാണു രാജ്യത്തെ ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) സംബന്ധിച്ച കണക്കുകൾ പുറത്തുവന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതാകട്ടെ വിപണിയുടെ വാരാന്ത്യ അവധിദിനങ്ങൾക്കിടയിലാണ്. രണ്ടിനെയും അടിസ്ഥാനമാക്കിയുള്ള ചലനങ്ങൾ ഇന്നു വിപണിയിലുണ്ടാകും. അതിനു പുറമെയായിരിക്കും നാളെ പുറത്തുവരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ച ഉദ്വേഗത്തിന്റെ സ്വാധീനം. ഉദ്വേഗം പാരമ്യത്തിലെത്തുന്ന വ്യാപാരദിനമാണല്ലോ ഇന്ന്.