മോദി സർക്കാരിനേറ്റ അടിയിൽ ചോര തെറിച്ചത് ഓഹരി വിപണിയുടേത്. നാലു വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിൽ സെൻസെക്സ് 6234 പോയിന്റ് വരെ താഴ്ന്നപ്പോൾ നിഫ്റ്റിയിലെ ഇടിവ് 1932 പോയിന്റ് വരെ. നഷ്ടപ്പെട്ട നിലവാരം ഒരു പരിധി വരെ വീണ്ടെടുക്കാൻ വില സൂചികകൾക്കു വ്യാപാരാവസാനത്തോടെ സാധ്യമായെങ്കിലും അപ്പോഴേക്കും നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽനിന്ന് 29.9 ലക്ഷം കോടി രൂപ ചോർന്നുപോയിരുന്നു.

മോദി സർക്കാരിനേറ്റ അടിയിൽ ചോര തെറിച്ചത് ഓഹരി വിപണിയുടേത്. നാലു വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിൽ സെൻസെക്സ് 6234 പോയിന്റ് വരെ താഴ്ന്നപ്പോൾ നിഫ്റ്റിയിലെ ഇടിവ് 1932 പോയിന്റ് വരെ. നഷ്ടപ്പെട്ട നിലവാരം ഒരു പരിധി വരെ വീണ്ടെടുക്കാൻ വില സൂചികകൾക്കു വ്യാപാരാവസാനത്തോടെ സാധ്യമായെങ്കിലും അപ്പോഴേക്കും നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽനിന്ന് 29.9 ലക്ഷം കോടി രൂപ ചോർന്നുപോയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോദി സർക്കാരിനേറ്റ അടിയിൽ ചോര തെറിച്ചത് ഓഹരി വിപണിയുടേത്. നാലു വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിൽ സെൻസെക്സ് 6234 പോയിന്റ് വരെ താഴ്ന്നപ്പോൾ നിഫ്റ്റിയിലെ ഇടിവ് 1932 പോയിന്റ് വരെ. നഷ്ടപ്പെട്ട നിലവാരം ഒരു പരിധി വരെ വീണ്ടെടുക്കാൻ വില സൂചികകൾക്കു വ്യാപാരാവസാനത്തോടെ സാധ്യമായെങ്കിലും അപ്പോഴേക്കും നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽനിന്ന് 29.9 ലക്ഷം കോടി രൂപ ചോർന്നുപോയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മോദി സർക്കാരിനേറ്റ അടിയിൽ ചോര തെറിച്ചത് ഓഹരി വിപണിയുടേത്. നാലു വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിൽ സെൻസെക്സ് 6234 പോയിന്റ് വരെ താഴ്ന്നപ്പോൾ നിഫ്റ്റിയിലെ ഇടിവ് 1932 പോയിന്റ് വരെ. നഷ്ടപ്പെട്ട നിലവാരം ഒരു പരിധി വരെ വീണ്ടെടുക്കാൻ വില സൂചികകൾക്കു വ്യാപാരാവസാനത്തോടെ സാധ്യമായെങ്കിലും അപ്പോഴേക്കും നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽനിന്ന് 29.9 ലക്ഷം കോടി രൂപ ചോർന്നുപോയിരുന്നു. 

എക്സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച വിപണിയിൽ ആഞ്ഞടിച്ച ആവേശക്കൊടുങ്കാറ്റ് തൊട്ടുപിറ്റേന്നുതന്നെ ദയനീയമായി കെട്ടടങ്ങിയപ്പോൾ ഫല പ്രഖ്യാപന ദിവസം ഓഹരി വിപണി റെക്കോർഡിലേക്കു കുതിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രവചനംകൂടിയാണു കാറ്റിൽ പറന്നത്. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സിലെ നഷ്ടം 4389.73 പോയിന്റായിരുന്നു. അവസാന നിരക്ക് 72,079.05 പോയിന്റ്. നിഫ്റ്റി 1379.41 പോയിന്റ് നഷ്ടത്തോടെ 21,884.50 നിലവാരത്തിലാണ് അവസാനിച്ചത്.

ADVERTISEMENT

വോട്ടെടുപ്പ് ആരംഭിച്ച ദിവസം മുതൽ വലിയ പ്രതീക്ഷകളോടെ മുന്നേറിക്കൊണ്ടിരുന്ന വിപണി ഇത്ര വലിയ തകർച്ചയെ നേരിടുന്നതു 2020 മാർച്ചിനു ശേഷം ആദ്യം. അന്നു വിപണിയെ ഉലച്ചതു കോവിഡ് വ്യാപനത്തിന്റെ പേരിൽ ലോകമാകെ പടർന്ന പരിഭ്രാന്തിയാണ്. വിപണിയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ നഷ്ടത്തിന് ഇടയാക്കിയ ദിവസങ്ങളിലൊന്നുകൂടിയായിരുന്നു ഇന്നലത്തേത്.

വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 45.56 ലക്ഷം രൂപയുടെ വരെ നഷ്ടമുണ്ടായതാണ്. വിപണിക്കു ക്രമേണ കരകയറാൻ കഴിഞ്ഞെങ്കിലും  ബിഎസ്ഇയിൽ 3500ൽ ഏറെ ഓഹരികളുടെ വില അനുവദനീയമായ ഏറ്റവും കുറഞ്ഞ പരിധിയിലേക്കു താഴുകയുണ്ടായി. മുന്നൂറോളം ഓഹരികളുടെ വില ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു.

ADVERTISEMENT

അതിഭീമമായ തകർച്ച അമിതമായ ഭയാശങ്കകളുടെ ഫലമാണെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും അടുത്ത ദിവസങ്ങളിലും വിപണിക്കു നഷ്ടം പൂർണമായി നികത്താൻ കഴിയില്ലെന്നാണു സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയരംഗത്തുണ്ടാകാൻപോകുന്ന ചലനങ്ങൾക്കു വിപണിയുടെ ഭാവി നിർണയത്തിൽ ഗണ്യമായ സ്വാധീനമുണ്ടാകും. ഇന്ത്യയിലെ ഓഹരി വിലകൾ സംബന്ധിച്ചും വിപണിയുടെ ആകമാന മൂല്യം സംബന്ധിച്ചും രാജ്യാന്തര ഏജൻസികൾ നടത്തിയേക്കാവുന്ന പുനരവലോകനവും ഭാവി നിർണയത്തെ സ്വാധീനിക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ, വായ്പ നയം വെള്ളിയാഴ്ച പ്രഖ്യാപിക്കും. അതിന്റെ സ്വാധീനവും വിപണിയിലുണ്ടാകും.

രൂപയ്ക്കും വൻ തകർച്ച

തിരഞ്ഞെടുപ്പു ഫലത്തിൽ ഓഹരി വിപണിക്കു മാത്രമല്ല ഉലച്ചിൽ തട്ടിയത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു കനത്ത തിരിച്ചടി നേരിട്ടു. 15 മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന മൂല്യശോഷണമാണു രൂപയ്ക്കു സംഭവിച്ചത്.

ADVERTISEMENT

തിങ്കളാഴ്ച 83.09 നിലവാരത്തിലായിരുന്നു വിനിമയ നിരക്ക്. ഇന്നലെ ഒരു ഘട്ടത്തിൽ 83.67 നിലവാരത്തിലേക്കുവരെ നീങ്ങി. എന്നാൽ ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ വ്യാപാരം അവസാനിക്കുമ്പോൾ നിരക്ക് 83.51 നിലവാരത്തിലെത്തിയിരുന്നു. 

രൂപയുടെ വിലയിടിവു പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ ഇടപെടലുണ്ടായെന്നാണു വ്യാപാരവുമായി ബന്ധപ്പെട്ട ചില ബാങ്കർമാരിൽനിന്നു ലഭിക്കുന്ന വിവരം. പൊതു മേഖലയിലെ ചില ബാങ്കുകൾ ആർബിഐയുടെ നിർബന്ധം മൂലം 83.50 നിലവാരം വരെ ഓഫർ ചെയ്തത്രേ. ഏഷ്യയിലെ മറ്റു കറൻസികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച ദിവസമാണ് ഇന്ത്യൻ കറൻസിക്കുണ്ടായ വീഴ്ച.

അദാനി, അംബാനി ഓഹരികളിൽ വിലയിടിവു ഭീമം

മോദി സർക്കാരിന്റെ പിന്തുണയുണ്ടെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്ന ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും കമ്പനികളുടെ ഓഹരികൾക്കു നേരിട്ടതു കനത്ത ഇടിവ്. അദാനി ഗ്രൂപ്പിൽപ്പെട്ട 10 ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ ഇടിവ് 20 ശതമാനത്തോളമാണ്. 3 ലക്ഷം കോടിയോളം രൂപയുടെ നഷ്ടം. എക്സിറ്റ് പോൾ ഫലത്തിന്റെ പേരിൽ വിപണിയിലുണ്ടായ കുതിപ്പിൽ അദാനി ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ ഒറ്റ ദിവസംകൊണ്ടുണ്ടായ വർധന 16 ശതമാനത്തിലേറെയായിരുന്നു. വിപണി മൂല്യം 1.4 ലക്ഷം കോടി രൂപ വർധിച്ച് 19.24 ലക്ഷം കോടിയിലെത്തുകയുണ്ടായി.

അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിലയിൽ 9% ഇടിവാണുണ്ടായത്. വിപണി മൂല്യത്തിലെ നഷ്ടം 1.67 ലക്ഷം കോടി രൂപ

തകർന്ന് പൊതുമേഖലാ ഓഹരികൾ

പൊതുമേഖലാ സ്ഥാപനങ്ങളുടെയും, ബാങ്കുകളുടെയും ഓഹരിവിലയിൽ ഉണ്ടായത് 24 ശതമാനത്തിന്റെ ഇടിവ്.  നിഫ്റ്റി പൊതുമേഖലാ സ്ഥാപന സൂചിക  1856.70 പോയിന്റ് ഇടിഞ്ഞു; 16.38% തകർച്ച. ആർഇസി 24.07%, പിഎഫ്സി 21.62%, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ 19.43%, ഭാരത് ഇലക്ട്രോണിക്സ് 19.21% എന്നിങ്ങനെയാണ് താഴേയ്ക്കു കൂപ്പുകുത്തിയത്. ഒഎൻജിസി 16.23%, കോൾ ഇന്ത്യ 13.54%, എൻടിപിസി 14.52%, പവർഗ്രിഡ് 11.98% എന്നിങ്ങനെയും ഇടിവു രേഖപ്പെടുത്തി. പൊതുമേഖലാ ബാങ്ക് സൂചിക 1,211.90 പോയിന്റ് തകർന്നു;15.14%. എസ്ബിഐയുടെ വിപണി മൂല്യത്തിലുണ്ടായ ശോഷണം 1.08 ലക്ഷം കോടി രൂപ.

സ്വർണത്തിനു പ്രിയം വർധിച്ചു

∙ ഓഹരി വിപണിയിലെ ഇടിവ് സ്വർണ വിപണിക്ക് ഉയർച്ചയ്ക്ക് അവസരമായി. പവന് (8 ഗ്രാം) 560 രൂപയുടെ വില വർധന. 53,440 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്. ഈ മാസത്തിന്റെ ആദ്യ രണ്ടു ദിവസം 53,200 രൂപയായിരുന്ന വില മൂന്നിന് 52,880 രൂപയിലേക്കു താഴുകയുണ്ടായി.

English Summary:

Share market review