കെ ഫോൺ: പരാജയം സമ്മതിച്ച് പ്രോഗ്രസ് റിപ്പോർട്ട്
കെ ഫോൺ പരാജയപ്പെട്ടെന്നു സമ്മതിച്ച് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. സംസ്ഥാനത്തെ 20 ലക്ഷം സാധാരണക്കാർക്കു സൗജന്യ ഇന്റർനെറ്റ് നൽകാൻ ലക്ഷ്യമിട്ട പദ്ധതിയിൽ ഇതുവരെ പകുതി കണക്‌ഷൻ പോലും നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി 2021ൽ പൂർത്തിയാകേണ്ടതായിരുന്നു.

തിരുവനന്തപുരം∙ കെ ഫോൺ പരാജയപ്പെട്ടെന്നു സമ്മതിച്ച് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. സംസ്ഥാനത്തെ 20 ലക്ഷം സാധാരണക്കാർക്കു സൗജന്യ ഇന്റർനെറ്റ് നൽകാൻ ലക്ഷ്യമിട്ട പദ്ധതിയിൽ ഇതുവരെ പകുതി കണക്‌ഷൻ പോലും നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി 2021ൽ പൂർത്തിയാകേണ്ടതായിരുന്നു. 5856 സൗജന്യ കണക്‌ഷനുകളാണ് ഇതുവരെ നൽകിയത്. ആദ്യഘട്ടത്തിൽ 14,000 കണക്‌ഷനുകൾ നൽകുമെന്നാണ് പറഞ്ഞിരുന്നത്. 29,216 സർക്കാർ ഓഫിസുകളിൽ കെ ഫോൺ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും 21,311 ഓഫിസുകളിലാണ് സേവനം നൽകാൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.