ട്രസ്റ്റ്, സൊസൈറ്റി, ലാഭേച്ഛ ഇല്ലാത്ത കമ്പനി, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങൾ (എൻജിഒ), വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആശുപത്രികൾ തുടങ്ങി എല്ലാവിധ മത, ജീവകാരുണ്യ സ്ഥാപനങ്ങളും അവരുടെ റജിസ്ട്രേഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും ഉപയോഗിക്കേണ്ട ഫോമുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെ നികുതി നിയമത്തിലെ വകുപ്പ് 12 എ, 10 (23സി), 80 ജി, 35 എന്നിവയനുസരിച്ച് അപേക്ഷിക്കേണ്ട ഫോമുകളും ഏതൊക്കെയാണെന്നു നോക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു ഫോമിലാണ് അപേക്ഷിക്കേണ്ടത്?

2021 ഏപ്രിൽ 1നു മുൻപ് ആദായ നികുതി നിയമത്തിന്റെ കീഴിൽ റജിസ്ട്രേഷനുള്ള ഇത്തരം എല്ലാ സ്ഥാപനങ്ങളും റജിസ്ട്രേഷൻ പുതുക്കാൻ ഫോം 10 എയിൽ ഈ മാസം 30നകം അപേക്ഷ സമർപ്പിച്ചിരിക്കണം. അതുപോലെ ആദ്യമായി റജിസ്ട്രേഷനു ശ്രമിക്കുന്ന സ്ഥാപനങ്ങളും ഫോം 10 എയിൽ 2024 ജൂൺ 30നകം അപേക്ഷ സമർപ്പിക്കണം. നികുതി നിയമത്തിലെ വകുപ്പ് 12 എ, 10 (23സി), 80 ജി, 35 തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള ഇളവുകൾക്ക് ഈ ഫോമിലാണ് അപേക്ഷിക്കേണ്ടത്.

ADVERTISEMENT

10 എ ബിയിൽ അപേക്ഷിക്കേണ്ടത് എപ്പോൾ?

സോപാധിക റജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള മത, ജീവകാരുണ്യ സ്ഥാപനങ്ങൾ, എൻജിഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആശുപത്രികൾ തുടങ്ങിയവ റജിസ്ട്രേഷൻ കാലാവധി തീരുന്നതിന് 6 മാസം മുൻപോ സ്ഥാപനം പ്രവർത്തനക്ഷമമായി 6 മാസത്തിനുള്ളിലോ, ഏതാണോ ആദ്യം അതിനുള്ളിൽ അന്തിമ റജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിച്ചിരിക്കണം.

ഇതിനായി ഫോം 10 എ ബിയിലാണ് അപേക്ഷിക്കേണ്ടത്. നികുതി നിയമത്തിലെ വകുപ്പ് 12 എ, 10 (23സി), 80 ജി തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള ഇളവുകൾക്ക് ഈ ഫോമിലാണ് അപേക്ഷിക്കേണ്ടത്.

5 വർഷത്തെ സ്ഥിര റജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ ഇതിന്റെ കാലാവധി തീരുന്നതിന് 6 മാസം മുൻപായി അവരുടെ റജിസ്ട്രേഷൻ അടുത്ത അഞ്ചുവർഷത്തേക്കുകൂടി പുതുക്കാനായി ഫോം 10 എ ബിയിൽ അപേക്ഷിക്കണം.

അതുപോലെ, സ്ഥാപനങ്ങൾക്ക് നികുതിനിയമത്തിലെ വകുപ്പ് 10(23സി) പ്രകാരം പൂർണനികുതിയൊഴിവു ലഭിച്ചതുകൊണ്ട് അവരുടെ വകുപ്പ് 12എഎ അഥവാ എ ബി അനുസരിച്ചുള്ള റജിസ്ട്രേഷൻ പ്രവർത്തനരഹിതമായെങ്കിൽ അവ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക വർഷത്തിന് കുറഞ്ഞത് ആറുമാസം മുൻപെങ്കിലും ഇതു പുനരുജ്ജീവിപ്പിക്കാനുള്ള അപേക്ഷ ഫോം 10 എ ബിയിൽ സമർപ്പിച്ചിരിക്കണം.

ADVERTISEMENT

മേൽപറഞ്ഞതിനെല്ലാം, വീണ്ടും നീട്ടിക്കിട്ടിയ ജൂൺ 30 വരെയുള്ള ആനുകൂല്യം ലഭ്യമാണ്.

നികുതിനിയമത്തിൻ കീഴിൽ മത, ജീവകാരുണ്യ സ്ഥാപനങ്ങൾക്കുള്ള നികുതികിഴിവിനായുള്ള റജിസ്ട്രേഷൻ നേടിയശേഷം അതിനുള്ള വ്യവസ്ഥകൾക്ക് അനുസൃതമല്ലാതെ, ഉദ്ദേശ ലക്ഷ്യങ്ങളിൽ മാറ്റം വരുത്തിയാൽ അത്തരം മാറ്റങ്ങൾക്ക് സ്ഥിരീകരണം ലഭിച്ച തീയതി മുതൽ 30 ദിവസത്തിനകം വീണ്ടും റജിസ്ട്രേഷനായി അപേക്ഷിക്കേണ്ടതാണ്. ഈ അവസരത്തിലും ഫോം 10 എ ബിയാണ് ഉപയോഗിക്കേണ്ടത്.

റജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ വൻ നികുതി ബാധ്യത

ആദായ നികുതി നിയമത്തിൻ കീഴിൽ റജിസ്ട്രേഷനുള്ള മത,ജീവകാരുണ്യ സ്ഥാപനങ്ങൾ, എൻജിഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആശുപത്രികൾ തുടങ്ങിയവ അവരുടെ റജിസ്ട്രേഷൻ അനുവദനീയമായ സമയത്തിനുള്ളിൽ പുതിക്കിയില്ലെങ്കിൽ അത് വൻ നികുതി ബാധ്യതയ്ക്കു വഴി തെളിക്കും. അങ്ങനെ സംഭവിച്ചാൽ ഈ സ്ഥാപനങ്ങളുടെ സംയോജിത വരുമാനത്തിന് (അക്രീറ്റഡ് ഇൻകം) പരമാവധി നിരക്കിൽ നികുതി ചുമത്തും.

2023-24 സാമ്പത്തിക വർഷത്തിന്റെ സർചാർജും സെസും ഉൾപ്പെടെയുള്ള പരമാവധി നികുതി നിരക്ക് 39 ശതമാനമാണ്. കിഴിവുകൾ തേടിയുള്ള സാധാരണ നികുതി സംവിധാനമാണ് തിരഞ്ഞെടുത്തതെങ്കിൽ (വകുപ്പ് 115 ബി എ സി) സർചാർജും സെസും ഉൾപ്പെടെയുള്ള പരമാവധി നിരക്ക് 42.74 ശതമാനമാണ്. നിശ്ചിത ദിവസം സ്ഥാപനത്തിന്റെ മൊത്തം ആസ്തിയുടെ വിപണി വിലയിൽ നിന്നു ബാധ്യതകൾ കിഴിച്ചുള്ള തുകയാണ് സംയോജിത വരുമാനം.

ADVERTISEMENT

റജിസ്ട്രേഷൻ പുതുക്കാതിരിക്കുന്നതിനു പുറമേ, റജിസ്ട്രേഷനായുള്ള അപേക്ഷ നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, റജിസ്ട്രേഷൻ നേടിയശേഷം അതിനുള്ള വ്യവസ്ഥകൾക്ക് അനുസൃതമല്ലാതെ ഉദ്ദേശലക്ഷ്യങ്ങളിൽ മാറ്റം വരുത്തിയശേഷം നിശ്ചിത സമയത്തിനുള്ളിൽ റജിസ്ട്രേഷനായി അപേക്ഷിച്ചിക്കാതിരിക്കുക അഥവാ അപേക്ഷ നിരസിക്കപ്പെടുക, റജിസ്ട്രേഷൻ റദ്ദാക്കപ്പെടുക തുടങ്ങിയ അവസരങ്ങളിലും സംയോജിത വരുമാനത്തിനുമേൽ പരമാവധി നിരക്കിൽ നികുതി ചുമത്തും.

നികുതി കിഴിവിനുള്ള റജിസ്ട്രേഷൻ എടുത്തശേഷം ഇത്തരം റജിസ്ട്രേഷൻ ഇല്ലാത്ത സംരംഭമായി മാറ്റുക അല്ലെങ്കിൽ നികുതിയിളവ് ഇല്ലാത്ത സംരംഭവുമായി സംയോജിപ്പിക്കുക (മെർജെർ), സ്ഥാപനങ്ങൾ പിരിച്ചുവിട്ടശേഷം (ഡിസല്യൂഷൻ) അവയുടെ ആസ്തികൾ 12 മാസത്തിനുള്ളിൽ നികുതി കിഴിവിന്റെ റജിസ്ട്രേഷനായുള്ള പ്രസ്ഥാനങ്ങൾക്ക് കൈമാറാതിരിക്കുക തുടങ്ങിയ സന്ദർഭങ്ങളിലും സംയോജിത വരുമാനത്തിനു പരമാവധി നിരക്കിൽ നികുതി ചുമത്തും.

നികുതി നിയമത്തിലെ വകുപ്പ് 115 ടി ഡി പ്രകാരമാണ് ഇങ്ങനെ നികുതി ചുമത്തപ്പെടുന്നത്.

ഇതിൽനിന്നു സമയോചിതമായി റജിസ്ട്രേഷനായി അപേക്ഷിക്കേണ്ടതിന്റെയും പുതുക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിവരിക്കേണ്ടതില്ലല്ലോ.

English Summary:

Tax Exemption for Religious, Charitable Institutions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT